കൊച്ചി: ചേരാനല്ലൂർ പഞ്ചായത്തിൽ പ്രളയാനന്തര ശുചീകരണമടക്കമുള്ള വിഷയം ചർച്ച ചെയ്യാൻ യോഗം ചേർന്നു. ചൊവ്വാഴ്ച രാവിലെ ഹൈബി ഈഡൻ എം.എൽ.എയുടെ അധ്യക്ഷതയിൽ നടന്ന യോഗത്തിൽ ജനപ്രതിനിധികളും ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥരും സന്നദ്ധ സംഘടനകളുടെ പ്രതിനിധികളും പെങ്കടുത്തു. ശുചീകരണപ്രവർത്തനങ്ങൾ നടത്തുമ്പോഴും തിരികെ വീട്ടിൽ താമസം തുടങ്ങുമ്പോഴും എടുക്കേണ്ട മുൻകരുതലുകളെക്കുറിച്ച് ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥർ വിശദീകരിച്ചു. എം.എൽ.എയുടെ അഭ്യർഥനപ്രകാരം രാവിലെതന്നെ കോയമ്പത്തൂരിൽനിന്ന് നാല് ടൺ ബ്ലീച്ചിങ് പൗഡർ, 1000 ലിറ്റർ ഫിനോയിൽ, ശുചീകരണത്തിനാവശ്യമായ ഗ്ലൗസുകൾ, മാസ്കുകൾ മുതലായവ എത്തിയിരുന്നു. ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥർ നൽകുന്ന നിർദേശങ്ങൾ ജനം കർശനമായും പാലിക്കണമെന്ന് എം.എൽ.എ പറഞ്ഞു. തുടർന്ന് ഓരോ വാർഡിലും അതത് വാർഡ് മെംബർമാരുടെ നേതൃത്വത്തിൽ ശുചീകരണപ്രവർത്തനങ്ങൾ നടത്തി. 17 വാർഡിെലയും ആവശ്യമായ ശുചീകരണസാമഗ്രികൾ എം.എൽ.എ വിതരണം ചെയ്തു. എറണാകുളം സെൻറ് തെരേസാസ് കോളജിൽനിന്നുമുള്ള വിദ്യാർഥികൾ ശുചീകരണത്തിന് എത്തി. വടുതല, പച്ചാളം പ്രദേശങ്ങളിലും ശുചീകരണപ്രവർത്തനങ്ങൾ നടന്നു. എം.എൽ.എയെ കൂടാതെ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് എം.ആർ. ആൻറണി, പഞ്ചായത്ത് പ്രസിഡൻറ് സോണി, ചേരാനല്ലൂർ സബ് ഇൻസ്െപക്ടർ രൂപേഷ്, ചേരാനല്ലൂർ പി.എച്ച്.സി മെഡിക്കൽ ഓഫിസർ ഡോ. ശ്രീരേഖ, സെൻറ് തെരേസാസ് കോളജ് ഡയറക്ടർ സിസ്റ്റർ വിനീത എന്നിവർ സംബന്ധിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.