കൊച്ചി: സംസ്ഥാനത്തെ പ്രളയ ദുരിതാശ്വാസ പ്രവർത്തനങ്ങളിൽ വ്യാപാരി സമൂഹം സജീവമായി രംഗത്തിറങ്ങിയ സമയത്ത് വ്യാപാര സ്ഥാപനങ്ങളിൽ വ്യാപകമായി മോഷണം നടക്കുന്നതായി കേരള മർച്ചൻറ്സ് ചേംബർ ഓഫ് കോമേഴ്‌സ് പ്രസിഡൻറ് വി.എ. യൂസഫ് പറഞ്ഞു. നിരവധി സൂപ്പർ മാർക്കറ്റുകളിൽ മോഷണം നടക്കുന്നതും സാമൂഹിക വിരുദ്ധരുടെ നടപടികളും നിരീക്ഷണ കാമറകളിൽ രേഖപ്പെടുത്തിയിരിക്കുന്നതായും അദ്ദേഹം ചൂണ്ടിക്കാട്ടി. വെള്ളം കയറി പൂട്ടിക്കിടന്ന വ്യാപാരസ്ഥാപനങ്ങളിലും വീടുകളിലും മോഷണം നടന്നിട്ടുണ്ട് . കുറ്റക്കാരെ കൈയോടെ പിടികൂടി ജാമ്യമില്ലാ വകുപ്പ് ചുമത്തി ജയിലിലടച്ചില്ലെങ്കിൽ മോഷണ സംഭവങ്ങൾ കൂടുതൽ വ്യാപകമാവാൻ സാധ്യതയുണ്ടെന്നും അതിനാൽ മോഷണം തടയുന്നതിനുള്ള സത്വര നടപടികൾ അധികൃതർ സ്വീകരിക്കണമെന്നും ആവശ്യപ്പെട്ടു. പെരുന്നാളിന് തൊണ്ട നനക്കാൻ കുടിനീരില്ല; മട്ടാഞ്ചേരി നിവാസികൾ നെട്ടോട്ടത്തിൽ മട്ടാഞ്ചേരി: കഴിഞ്ഞ ഏഴ് ദിവസങ്ങളായി പശ്ചിമകൊച്ചിയിൽ കുടിവെള്ളം ലഭിക്കാതായിട്ട്. ബദൽ സംവിധാനം ഒരുക്കാൻ അധികൃതർ തയാറാകാത്തതിനെ തുടർന്ന് നെട്ടോട്ടത്തിലാണ് പശ്ചിമകൊച്ചിക്കാർ. കടകളിൽ സ്റ്റോക്ക് ഉണ്ടായിരുന്ന കുപ്പിവെള്ളം മുഴുവൻ ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് വാങ്ങി കൊണ്ടുപോയതോടെ വില കൊടുത്താൽ പോലും തൊണ്ട നനക്കാൻ കുടിവെള്ളം കിട്ടാത്ത സ്ഥിതിയായി. കടലിനോട് ചേർന്നു കിടക്കുന്ന ഭൂപ്രദേശമായതിനാൽ ഉപ്പിെൻറയും മറ്റ് ലവണാംശങ്ങളുടെയും സാന്ദ്രതയേറിയതിനാൽ ഭൂഗർഭജലം പോലും ഉപയോഗിക്കാനാവാത്ത അവസ്ഥയിൽ ഞെരുങ്ങുകയാണ്. ജനങ്ങൾ ഏറെ തിങ്ങി വസിക്കുന്ന ചേരികൾ നിറഞ്ഞ പ്രദേശത്ത് കുട്ടികൾ അടക്കമുള്ളവർ കുടിനീരില്ലാതെ വലയുമ്പോഴും ഇവർക്ക് ബദൽ സംവിധാനം ഒരുക്കാൻ അധികൃതർ നടപടി സ്വീകരിക്കുന്നില്ലെന്ന് ആരോപണമുണ്ട്. സന്നദ്ധ സംഘടന പ്രവർത്തകരാണ് ദൂര പ്രദേശങ്ങളിൽനിന്നും ചെറിയ രീതിയിൽ വെള്ളം കൊണ്ടുവന്ന് വിതരണം ചെയ്യുന്നത്. പെരുന്നാൾ എത്തിയിട്ടും മുസ്ലിം ഭൂരിപക്ഷ മേഖലയിൽ വെള്ളമെത്തിക്കാൻ നടപടി സ്വീകരിക്കാത്തതിൽ പശ്ചിമകൊച്ചിയിലെ രണ്ട് എം.എൽ.എ മാർക്കുമെതിരെ ശക്തമായ പ്രതിഷേധമാണ് ഉയർന്നിരിക്കുന്നത്. ചില ഡിവിഷനുകളിൽ കൗൺസിലർമാർ മുൻകൈയെടുത്ത് വാട്ടർ അതോറിറ്റിയിൽനിന്നും ടാങ്കർ ലോറികളിൽ വെള്ളം എത്തിച്ചെങ്കിലും രണ്ടു കുടം വീതം വെള്ളം മാത്രമാണ് ലഭിച്ചതെന്ന് നാട്ടുകാർ പറഞ്ഞു. ഫോർട്ട്കൊച്ചിയിലും ചില മേഖലകളിലും പൊതു ടാപ്പിലൂടെ ചൊവ്വാഴ്ച ചെറിയ തോതിൽ വെള്ളം വന്നെങ്കിലും ചെളി നിറമായതിനാൽ ഉപയോഗിക്കാൻ കഴിയാത്ത അവസ്ഥയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.