എടത്വാ പാലം പശുഫാമായി

ആലപ്പുഴ: എടത്വാ പാലം ഇല്ലായിരുന്നെങ്കിൽ ഇൗ വെള്ളപ്പൊക്ക കാലത്ത് സ്റ്റാൻലിയുടെ പശുക്കളുടെ ഗതി എന്താകുമായിരുന്നുവെന്ന് ആലോചിക്കാതിരിക്കുന്നതാണ് ഭേദം. കഴിഞ്ഞ നാലു ദിവസങ്ങളായി അദ്ദേഹത്തി​െൻറ നാൽപതോളം പശുക്കൾ പാലത്തിൽ സുരക്ഷിതരാണ്. എടത്വാ സ​െൻറ് അലോഷ്യസ് കോളജിന് പിന്നിൽ പശുഫാം നടത്തി വരുകയായിരുന്ന സ്റ്റാൻലി ജാഗ്രതാ മുന്നറിയിപ്പ് ലഭിച്ചതിനെ തുടർന്ന് പശുക്കളെ സംരക്ഷിക്കുന്നതിന് ഫാമിൽ സിമൻറ് േബ്ലക്കുകൾ ഇറക്കിെവച്ചു. പക്ഷെ യാതൊരു ഫലവും ചെയ്തില്ല. വെള്ളം നിയന്ത്രണാതീമായി കയറുന്നത് കണ്ടപ്പോൾ മറ്റൊന്നും ആലോചിച്ചില്ല. പശുക്കളെയും കൊണ്ട് നേരെ പാലത്തിലെത്തി. വലിയവയൊക്കെ എടത്വാ പാലത്തിലും കിടാക്കെള തൊട്ടടുത്തുള്ള മറ്റൊരു പാലത്തിലും കെട്ടിയിട്ടു. തുറസ്സായ പ്രദേശത്ത് ശക്തമായ മഴയും തണുപ്പും പശുക്കളുടെ ആരോഗ്യത്തിന് പ്രതികൂലമാണെന്ന് അറിയാമെങ്കിലും മറ്റൊരു നിർവാഹവുമുണ്ടായില്ല. കരുതി വെച്ചിരുന്ന കച്ചിയും നശിച്ചു പോയി. പുല്ല് ലഭിക്കാനുമില്ല. ആലപ്പുഴയിലെ കടയിൽനിന്ന് ലഭിച്ച പത്ത് ചാക്ക് പിണ്ണാക്ക് കൊണ്ടാണ് മിണ്ടാപ്രാണികൾ ജീവിക്കുന്നത്. വീട് വെള്ളത്തിൽ മുങ്ങിയതിനെ തുടർന്ന് സ്റ്റാൻലിയുടെ കുടുംബം പ്രദേശത്തെ ഒരു ഇരുനിലകെട്ടിടത്തി​െൻറ മുകളിലേക്ക് മാറിയിരിക്കുകയാണ്. സ്റ്റാൻലിയും ഫാമി​െൻറ ചുമതലക്കാരനും സഹായികളും പാലത്തിൽ ഒരു കാർപാർക്ക് ചെയ്ത് അതിലിരുന്നാണ് പശുക്കളെ പരിപാലിക്കുന്നത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.