സഹായവുമായി വിവിധ സംഘടനകൾ

അരൂർ: പ്രളയദുരിതം അനുഭവിക്കുന്നവർക്ക് രംഗത്ത്. ചേർത്തല താലൂക്കി​െൻറ വിവിധ ഭാഗങ്ങളിൽ തുടങ്ങിയ ക്യാമ്പുകളിലേക്കാണ് സഹായങ്ങൾ എത്തിക്കുന്നത്. റോട്ടറി ക്ലബ് ഒാഫ് അരൂർ സാറ്റ‌്‌ലൈറ്റ് സിറ്റിയുടെ നേതൃത്വത്തിൽ ചേർത്തല സ​െൻറ് ൈമക്കിൾസ് കോളജിലെ ക്യാമ്പിൽ കഴിയുന്ന രണ്ടായിരം പേർക്കാണ് ഉച്ചഭക്ഷണം നൽകിയത്. ചോറും ചിക്കൻ കറിയും ഉൾപ്പെടെയുള്ള ഭക്ഷണമായിരുന്നു. സ​െൻറ് മൈക്കിൾസ് കോളജിലെ ക്യാമ്പിൽ കഴിയുന്നവർ കുട്ടനാട് മേഖലയിലുള്ളവരാണ്. നടനും തിരക്കഥാകൃത്തുമായ രഞ്ജി പണിക്കരും റോട്ടറി ഭാരവാഹികൾക്കൊപ്പമുണ്ടായിരുന്നു. റോട്ടറി ദുരിതാശ്വാസ ഡിസ്ട്രിക്ട് കോഒാഡിനേറ്റർ ഡോ. ടീന ആൻറണി, പ്രസിഡൻറ് ഡി.കെ. ഹാരിഷ്, സെക്രട്ടറി ജയൻ തോപ്പിൽ, കിരൺ മാർഷൽ, സി.കെ. ഷൈൻ, ഗോപാലകൃഷ്ണൻ എന്നിവർ നേതൃത്വം നൽകി. തുറവൂർ മഹാക്ഷേത്ര ഭക്തജന സമിതിയുടെ നേതൃത്വത്തിൽ രണ്ടുദിവസം തുടർച്ചയായി ക്യാമ്പുകളിലേക്ക് ഭക്ഷണം നൽകി. പുന്നപ്ര, അരൂർ മേഖലയിലെ വിവിധ ഭാഗങ്ങളിലെ രണ്ടായിരത്തോളം പേർക്കാണ് ഉച്ചഭക്ഷണം നൽകിയത്. യൂത്ത് കോൺഗ്രസ്, ഡി.വൈ.എഫ്.ഐ, പുലയർ മഹാസഭ, എൻ.എസ്.എസ് എന്നീ സംഘടനകളും ക്യാമ്പുകളിൽ സഹായം എത്തിക്കുന്നുണ്ട്. സ്നേഹത്തി​െൻറ കൈത്താങ്ങുമായി പി.ഡി.പി ചാരുംമൂട്: തലസ്ഥാന നഗരിയിൽനിന്നും ദുരിതബാധിതർക്ക് സ്നേഹത്തി​െൻറ കൈത്താങ്ങുമായി പി.ഡി.പി. കാലവർഷ കെടുതിയെ തുടർന്ന് മാവേലിക്കര താമരക്കുളം ചത്തിയറ ഗവ. എൽ.പി.എസിലെ ദുരിതാശ്വാസ ക്യാമ്പിൽ കഴിയുന്ന കുടുംബങ്ങൾക്കാണ് സഹായവുമായി പി.ഡി.പി തിരുവനന്തപുരം ടൗൺ മോഹനപുരം കമ്മിറ്റി എത്തിയത്. പി.ഡി.പി ജില്ല വൈസ് പ്രസിഡൻറും മുൻ കൗൺസിലറുമായ അണ്ടൂർകോണം സുൽഫിയുടെ നേതൃത്വത്തിൽ സമാഹരിച്ച വിഭവങ്ങൾ താമരക്കുളം ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് വി. ഗീത, പഞ്ചായത്ത് അംഗം ബഷീർ കുന്നുവിള എന്നിവർക്ക് കൈമാറി. പി.ഡി.പി ജില്ല സെക്രട്ടറി സിനോജ് താമരക്കുളം, പി.സി.എഫ് മക്ക വൈസ് പ്രസിഡൻറ് അസ്ലം, പി.ഡി.പി തിരുവനന്തപുരം ടൗൺ കമ്മിറ്റി ഭാരവാഹികളായ മുഹമ്മദ് മൈതാനി, അൻസാർ വെള്ളൂർ, മാവേലിക്കര മണ്ഡലം സെക്രട്ടറി അൻവർ, പി.ടി.യു.സി ആലപ്പുഴ ജില്ല ജോയൻറ് സെക്രട്ടറി റിസാദ് തുടങ്ങിയവർ പങ്കെടുത്തു. കുടിവെള്ളം നൽകി ആലപ്പുഴ: കുട്ടനാട്ടിലെ ജനങ്ങളുൾെപ്പടെയുള്ള ദുരിതാശ്വാസ കേന്ദ്രങ്ങളിൽ കഴിയുന്നവർക്ക് നൽകുന്നതിനായി ലോക മലയാളി സംഘടനയും ലേബർ ഇന്ത്യ ഗ്രൂപ് മേധാവി സന്തോഷ് ജോർജ് കുളങ്ങരയും സംയുക്തമായി 12,000 കെയ്സ് ഗ്രീൻവാലിയുടെ കുടിവെള്ളവുമായി ആലപ്പുഴയിലെത്തി. വിവിധ മേഖലയിലുള്ള വെള്ളപ്പൊക്ക ദുരിതാശ്വാസ ക്യാമ്പിൽ കുടിവെള്ളം എത്തിച്ചു. വലിയ ട്രക്കറിൽ ആലപ്പുഴ എസ്.ടി. റെഡ്ഢ്യാർ കോമ്പൗണ്ടിൽ കൊണ്ടുവന്ന ഗ്രീൻവാലിയുടെ കുപ്പിവെള്ള കെയിസ് ഇറക്കിവെച്ചശേഷം മിനി വാഹനങ്ങളിൽ ആലപ്പുഴയിലെ ക്യാമ്പുകളിലേക്ക് എത്തിച്ചു. കൗൺസിൽ ജില്ല പ്രസിഡൻറ് പി.ജെ. മാത്യു, കെ.എസ്.ഇ.ബി പെൻഷനേഴ്സ്അസോസിയേഷൻ സെക്രട്ടറി പയസ് നെറ്റോ എന്നിവർ നേതൃത്വം നൽകി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.