കുടിയിറക്കപ്പെട്ടവർക്ക് ഉടുപ്പുതുന്നി മൂന്ന് പെണ്ണുങ്ങൾ

ആലപ്പുഴ: പ്രളയത്തി​െൻറ താണ്ഡവത്തിൽ നിസ്സഹായരായി കുട്ടനാട്ടിൽനിന്ന് കുടിയിറക്കപ്പെട്ടവർക്ക് ക്യാമ്പിലെത്തി ഉടുപ്പുതുന്നി നൽകുകയാണ് മായിത്തറ സ്വദേശികളായ മൂന്ന് വനിതകൾ. ചേർത്തലക്കടുത്ത മായിത്തറ സ​െൻറ് മൈക്കിൾസ് കോളജ് ക്യാമ്പിലെ അംഗങ്ങളായ അവർ തങ്ങൾ പഠിച്ച കൈത്തൊഴിലിനെ സൃഷ്ടിപരമായി മറ്റുള്ളവർക്ക് പ്രയോജനപ്പെടുത്തുകയായിരുന്നു. തറയകാട്ടിൽ ലിൻഡ തോമസ്, പള്ളിപ്പറമ്പ് മേഴ്‌സി ബാബു, ലിൻഡ ജോയി എന്നിവർ രാവിലെ മുതൽ മൂന്ന് മെഷീനുകളുമായി അംഗങ്ങൾക്ക് ലഭിച്ച ഉടുപ്പും വസ്ത്രങ്ങളും അവർക്ക് അനുയോജ്യമായ വിധം ഷേപ്പുചെയ്ത് നൽകുകയായിരുന്നു. തയ്യൽ മെഷീനുമായി ക്യാമ്പിലിരുന്ന ഇവരുടെ മനസ്സിൽ തങ്ങളെക്കൊണ്ട് കുറച്ചുപേർക്കെങ്കിലും ആശ്വാസം പകരണമെന്ന ഉദ്ദേശ്യം മാത്രമേ ഉണ്ടായിരുന്നുള്ളൂ. പലർക്കും ക്യാമ്പിൽ ലഭിച്ച വസ്ത്രങ്ങൾ ശരീരപ്രകൃതിക്ക് യോജിക്കാത്തതായിരുന്നു. ചിലർക്ക് ഇറക്കം കൂടിയതും മറ്റ് ചിലർക്ക് ചെറുതുമൊക്കെയായിരുന്നു. ചുരീദാർ ഇടുന്നവർക്ക് അത് ഷേപ്പുചെയ്ത് നൽകേണ്ടിയും വന്നു. തിരക്ക് വർധിച്ചതിനാൽ വൈകുന്നേരമായതോടെ ഒരു മെഷീൻകൂടി കൊണ്ടുവരേണ്ടിവന്നു. അഞ്ഞൂറോളം വസ്ത്രങ്ങളാണ് ഇവർ സൗജന്യമായി ക്യാമ്പ് അംഗങ്ങൾക്ക് ഇടാൻ പറ്റുന്ന രീതിയിലാക്കി നൽകിയത്. കേരള ലാറ്റിൻ കാത്തലിക് അസോസിയേഷ​െൻറ സജീവ പ്രവർത്തകരായ മൂന്നുപേരും ചുരുങ്ങിയ സമയം കൊണ്ട് ക്യാമ്പിലെ എല്ലാവരുടെയും ഹൃദയം കവർന്നു. ക്യാമ്പിലേക്ക് ആവശ്യമായ ഭക്ഷണവും വെള്ളവും സർക്കാർ സംവിധാനം വഴി കോളജിൽ എത്തിച്ചു. എടത്വ, കുട്ടനാട്, നെടുമുടി, പുളിങ്കുന്ന് പ്രദേശങ്ങളിൽനിന്ന് പ്രളയഭീതിയിൽ വീടൊഴിഞ്ഞ് വന്നവരാണ് അയ്യായിരത്തോളം വരുന്ന ക്യാമ്പ് അംഗങ്ങൾ. കുട്ടനാട്ടിൽനിന്ന് നൂറുശതമാനം ഒഴിപ്പിക്കൽ പൂർത്തിയായതായി ഒൗദ്യോഗിക വൃത്തങ്ങൾ പറഞ്ഞു. മോേട്ടാർ ഘടിപ്പിച്ച വള്ളം മോഷണം പോയി ആലപ്പുഴ: ബോട്ടുജെട്ടിക്ക് പടിഞ്ഞാറുവശം കെട്ടിയിട്ടിരുന്ന യമഹ മോേട്ടാർ ഘടിപ്പിച്ച വള്ളം മോഷണം പോയതായി പരാതി. പുളിങ്കുന്ന് പഞ്ചായത്ത് ഒന്നാം വാർഡിൽ റിജോ ഭവനത്തിൽ എ.ഡി. ചാച്ചപ്പ​െൻറ വള്ളമാണ് തിങ്കളാഴ്ച ഉച്ചയോടെ മോഷണം പോയത്. എസ്.ഡി.വി സ്കൂളിലുള്ള ദുരിതാശ്വാസ ക്യാമ്പിൽ കഴിയുന്ന ചാച്ചപ്പനും കുടുംബവും വെള്ളിയാഴ്ച വൈകീട്ട് അേഞ്ചാടെ ഇൗ വള്ളത്തിലാണ് ആലപ്പുഴയിൽ എത്തിയത്. ജെട്ടിക്ക് സമീപം കെട്ടിയിട്ട വള്ളം തിങ്കളാഴ്ച രാവിലെ 8.30വരെ അവിടെത്തന്നെ ഉണ്ടെന്ന് ഉറപ്പുവരുത്തിയിരുന്നു. വീട് മുഴുവനും വെള്ളത്തിൽ മുങ്ങിയെന്ന് ക്യാമ്പിലെത്തിയ നാട്ടുകാരിൽ ചിലർ പറഞ്ഞതനുസരിച്ച് ഉച്ചയോടെ വീട്ടിലേക്ക് പോകാൻ ജെട്ടിയിൽ എത്തിയപ്പോഴാണ് വള്ളം മോഷണം പോയെന്ന് മനസ്സിലായതെന്ന് ചാച്ചപ്പൻ പറയുന്നു. മത്സ്യത്തൊഴിലാളിയായ ഇൗ എഴുപതുകാരൻ ആലപ്പുഴ നോർത്ത് പൊലീസ് സ്റ്റേഷനിൽ പരാതി നൽകി. എക്സ്പർട്ട് ടീം രൂപവത്കരിച്ചു ആലപ്പുഴ: പ്രളയദുരന്തത്തി​െൻറ പശ്ചാത്തലത്തിൽ കെ.എസ്.ഇ.ബി പെൻഷനേഴ്സ് അസോസിയേഷൻ എക്സ്പർട്ട് ടീം രൂപവത്കരിക്കാൻ തീരുമാനിച്ചതായി ജില്ല സെക്രട്ടറി പയസ് നെറ്റോ അറിയിച്ചു. സപ്ലൈ മെയിൻറനൻസ്, കേടുപാടുകൾ, അടിയന്തര മെയിൻറനൻസ് തുടങ്ങിയ കാര്യങ്ങളിൽ സഹായിക്കും. ജില്ലയിലെ അഞ്ച് ഡിവിഷനിലും കെ.എസ്.ഇ.ബി ഉദ്യോഗസ്ഥരുടെ നിർദേശാനുസരണമായിരിക്കും പെൻഷനേഴ്സ് അസോസിയേഷൻ രൂപവത്കരിക്കുന്ന ടാക്സ്ഫോഴ്സി​െൻറ സേവനം. കെ.എസ്.ഇ.ബിയിലെ ടെക്നിക്കൽ വിഭാഗത്തിൽപെട്ട വിരമിച്ചരിൽ എക്സ്പർട്ട് ടീമിൽ പങ്കെടുക്കാൻ താൽപര്യമുള്ളവർ 9447304082 നമ്പറിൽ ബന്ധപ്പെടണമെന്നും പയസ് നെറ്റോ അറിയിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.