ആശങ്കയൊഴിയാതെ വാടകവീടുകളിലെ താമസക്കാർ

കൊച്ചി: വീടുകളിലേക്ക് മടങ്ങുന്നതി​െൻറ വർത്തമാനമാണ് ദുരിതാശ്വാസ ക്യാമ്പുകളിൽ ഇപ്പോൾ കേൾക്കുന്നത്. ജീവൻ രക്ഷപ്പെട്ടതി​െൻറ ആശ്വാസവും പുതിയൊരു ജീവിതം കെട്ടിപ്പടുക്കാനുള്ള ആശങ്കകളുമൊക്കെയുണ്ടെങ്കിലും സന്തോഷത്തിന് മങ്ങലേറ്റിട്ടില്ല. ഇതിനിടെയും ആശങ്കയോടെ കഴിഞ്ഞുകൂടുന്ന ഒരുപറ്റമുണ്ട്. സ്വന്തമായി വീടോ സ്ഥലമോ ഇല്ലാതെ വാടക വീടുകളിൽ ജീവിതം തുടരേണ്ടവരുടെ നിസ്സഹായവസ്ഥ അവരുടെ മുഖത്തു തെളിഞ്ഞുകാണാം. വെള്ളപ്പൊക്കത്തിൽ വീട്ടിൽ വെള്ളം കയറിവർ, നാശനഷ്ടങ്ങൾ സംഭവിച്ചവർ എന്നിവർക്ക് അടിയന്തര ധനസഹായം പ്രഖ്യാപിച്ചിട്ടുണ്ട്. അപേക്ഷഫോറം പൂരിപ്പിച്ച് വില്ലേജ് ഓഫിസിൽ എത്തിച്ചാൽ കുറഞ്ഞത് 10,000 രൂപ ലഭിക്കുമെന്നാണ് അധികൃതർ നൽകുന്ന വിവരം. ബാങ്ക് മുഖേനയാണ് തുക ലഭിക്കുക. അപേക്ഷയിൽ സ്വന്തം വീടാണോ വാടക വീടാണോ എന്ന് വ്യക്തമാക്കാൻ ആവശ്യപ്പെട്ടിട്ടുണ്ടെങ്കിലും പലരുടെയും ആശങ്കകൾ മാറിയിട്ടില്ല. വാടകവീടുകളിൽ എത്രത്തോളം അറ്റകുറ്റപ്പണി വാടകക്കാരന് ചെയ്യാനാകുമെന്നതാണ് പലരും ഉന്നയിച്ച പ്രധാന ചോദ്യം. ജോലിയും കൂലിയും ഇല്ലാത്ത സാഹചര്യം. തരുന്ന തുകക്കപ്പുറം അറ്റകുറ്റപ്പണി വേണ്ടിവന്നാൽ എന്തു ചെയ്യുമെന്ന് ചോദിക്കുന്നവരുണ്ട്. വീട്ടുടമയുടെ പേരിൽ സഹായം അഭ്യർഥിച്ചാൽ പ്രശ്നങ്ങൾ പരിഹരിക്കാനാകുമോയെന്ന് ചോദിച്ചവരുമുണ്ട്. വലിയ നാശനഷ്ടങ്ങളുണ്ടായിട്ടുണ്ടെങ്കിൽ വാടകവീട് തന്നെ നഷ്ടമാകുമോയെന്ന ഭീതിയിലാണ് ചിലർ.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.