ചേര്‍ത്തല: മഴക്കെടുതിയും വെള്ളക്കെട്ടും മൂലം ദുരിതമനുഭവിക്കുന്ന ചേര്‍ത്തല നിവാസികള്‍ക്ക് കുടിനീരും മുടങ്ങി. ചേര്‍ത്തല-അരൂക്കുറ്റി റോഡില്‍ ചെങ്ങണ്ട പാലത്തിന് വടക്കുവശം ജപ്പാന്‍ ശുദ്ധജല വിതരണത്തിെൻറ പ്രധാന പൈപ്പ് പൊട്ടിയതിനെത്തുടര്‍ന്നാണ് ജലവിതരണം മുടങ്ങിയത്. ഇതുമൂലം ചേര്‍ത്തല നഗരസഭ പ്രദേശത്തും പള്ളിപ്പുറം, തണ്ണീര്‍മുക്കം, കഞ്ഞിക്കുഴി, മുഹമ്മ, മാരാരിക്കുളം വടക്ക്, ചേര്‍ത്തല തെക്ക് പഞ്ചായത്തുകളിലും കുടിവെള്ള വിതരണം രണ്ടുദിവസത്തേക്ക് മുടങ്ങും. തിങ്കളാഴ്ച രാവിലെയാണ് പൈപ്പ് പൊട്ടിയത്. ശുദ്ധജല വിതരണത്തിെൻറ പ്രധാന പൈപ്പായ ജി.പി.ആര്‍ 700 ഇനത്തില്‍പെട്ട പൈപ്പാണ് പൊട്ടിയിട്ടുള്ളത്. ശക്തമായ ജലപ്രവാഹത്തില്‍ റോഡ് നാല് മീ. ചുറ്റളവില്‍ തകര്‍ന്ന് ഒലിച്ചുപോയി. പ്രദേശവാസികള്‍ അറിയിച്ചതിനെത്തുടര്‍ന്ന് ജലവിതരണം നിര്‍ത്തിയതിനാല്‍ വെള്ളക്കെട്ട് മൂലമുണ്ടാകുമായിരുന്ന ദുരന്തം ഒഴിവായി. എന്നാല്‍, അരമണിക്കൂറോളം ഇതുവഴിയുള്ള ഗതാഗതം തടസ്സപ്പെട്ടു. റോഡിനടിയില്‍ വെള്ളം ഉയര്‍ന്ന് മണ്ണ് ഇളകിക്കിടക്കുന്നതിനാല്‍ ഈ സമയം ഭാരമുള്ള വാഹനങ്ങള്‍ കയറിയതാകാം പൈപ്പ് പൊട്ടാൻ കാരണമെന്നാണ് വാട്ടർ അതോറിറ്റി അധികൃതര്‍ പറഞ്ഞത്. പെരുന്നാള്‍ നമസ്‌കാരം മണ്ണഞ്ചേരി കിഴക്കേ ജുമാമസ്ജിദ്: എ.എം. മീരാൻ ബാഖവി മേതല -രാവിലെ 8.00 മണ്ണഞ്ചേരി പടിഞ്ഞാറെ ജുമാമസ്ജിദ്: ഐ.ബി. ഉസ്മാന്‍ ഫൈസി -8.30 പൊന്നാട് മുഹ്യിദ്ദീന്‍ ജുമാമസ്ജിദ്: മുഹമ്മദ് ഹനീഫ ബാഖവി -8.30 മണ്ണഞ്ചേരി ടൗണ്‍ ജുമാമസ്ജിദ്: മുഹമ്മദ് ഹാഷിം അൽമനാരി -8.00 അമ്പനാകുളങ്ങര മുഹ്യിദ്ദീന്‍ ജുമാമസ്ജിദ്: ലുഖ്മാനുൽ ഹഖീം ബാഖവി -8.15 ചിയാംവെളി ഇര്‍ഷാദുല്‍ ഇസ്‌ലാം ജുമാമസ്ജിദ്: സി.എ. സക്കീർ ഹുസൈന്‍ അല്‍അസ്ഹരി -7.30 മണ്ണഞ്ചേരി ആപ്പൂര് മുഹ്യിദ്ദീന്‍ ജുമാമസ്ജിദ്: എം. നിസാമുദ്ദീന്‍ അന്‍വരി -8.15 മണ്ണഞ്ചേരി പാപ്പാളി രിഫാഈ ജുമാമസ്ജിദ്: അർഷാദ് അലി അഹ്‌സനി -8.00 മണ്ണഞ്ചേരി കുപ്പേഴം മുഹ്യിദ്ദീന്‍ ജുമാമസ്ജിദ്: സുലൈമാൻ ബാഖവി -8.00 മണ്ണഞ്ചേരി തഫ്‌രീജിയ്യ മസ്ജിദ്: സുഹൈൽ സഖാഫി -7.30 മണ്ണഞ്ചേരി കുന്നപ്പള്ളി തയ്യില്‍വെളി ജലാലിയ്യ ജുമാമസ്ജിദ്: അബ്ദുല്‍ ലത്തീഫ് സഖാഫി -7.00 കുന്നപ്പള്ളി മസ്ജിദുൽ ബദ്‌രിയ്യ: ടി.എച്ച്. ജഅ്‌ഫർ മൗലവി -7.00 ചങ്ങംപോട് ശൈഖ് ഫരീദ് ഔലിയ മസ്ജിദ്: എ.കെ. ബാദുഷ ബദ്‌രി -7.00 കോച്ചോത്തിൽ മസ്ജിദുൽ ബദ്‌രിയ്യ: സി.യു. നിഷാദ് അൻവരി -7.30 കാവുങ്കൽ നൂറുൽ ഇസ്ലാം മസ്ജിദ്: അഷറഫ് മൗലവി -8.00 കലവൂര്‍ ടൗണ്‍ ജുമാമസ്ജിദ്: എ. ഇബ്രാഹീംകുട്ടി മൗലവി -8.30 കലവൂർ ഹൈവേ ജുമാമസ്ജിദ്: താജുദ്ദീന്‍ സഖാഫി -8.00 റോഡ്മുക്ക് സയ്യിദിയ്യ മസ്ജിദ്: അമീർ മൗലവി -7.30 നേതാജി ബദര്‍ മസ്ജിദ്: ഷമീര്‍ സഅദി -8.30 കോമളപുരം സിറാജുല്‍ ഇസ്‌ലാം ജുമാമസ്ജിദ്: ഹസ്ബുല്ല മുസ്‌ലിയാർ -8.30 വടക്കനാര്യാട് മഹല്ല് ജുമാമസ്ജിദ്: എച്ച്.എ. അഹ്‌മദ് സഖാഫി -8.30 തെക്കനാര്യാട് മഹല്ല് ജുമാമസ്ജിദ്: ബഷീർ ദാരിമി -8.30 തലവടി നൂറുല്‍ ഇസ്ലാം ജുമാമസ്ജിദ്: മുഹമ്മദലി ഹുദവി -8.30 മുഹമ്മ രിഫാഈ ജുമാമസ്ജിദ്: മുജീബുറഹ്മാന്‍ നിസാമി -8.30 പുത്തനങ്ങാടി വാരണം ജുമാമസ്ജിദ്: ഇബ്രാഹിംകുട്ടി ഫൈസി -8.30
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.