പ്രളയക്കെടുതി: സേനയോട്​ കൈകോർത്ത് മത്സ്യത്തൊഴിലാളികളും നാട്ടുകാരും

കൊച്ചി: ജില്ലയിലെ പ്രളയക്കെടുതി നേരിടാൻ വിവിധ സേനവിഭാഗങ്ങൾക്കൊപ്പം കൈകോർത്ത് മത്സ്യത്തൊഴിലാളികളും നാട്ടുകാരും. പ്രതികൂല കാലാവസ്ഥമൂലം സേനകളുടെ ബോട്ടും ഹെലികോപ്ടറുകളും ലക്ഷ്യമെത്താനാകാതെ പിൻവാങ്ങിയപ്പോഴും മത്സ്യത്തൊഴിലാളികളുടെയും നാട്ടുകാരുടെയും പ്രയത്നമാണ് പല ജീവിതങ്ങളെയും കരയ്ക്കെത്തിച്ചത്. ജില്ലയിൽനിന്നും സമീപപ്രദേശങ്ങളിൽനിന്നുമുള്ള തൊഴിലാളികളാണ് രാവുംപകലും രക്ഷാപ്രവർത്തനത്തിൽ മുഴുകിയിരിക്കുന്നത്. അതിനിടെ, ദേശീയ ദുരന്ത നിവാരണ സേനയുടെ അഞ്ചു ട്രൂപ്പുകൾ ജില്ലയിലെത്തി. നേവിയുടെ രണ്ടും വ്യോമസേനയുടെ മൂന്നും ഹെലികോപ്ടറുകൾ രക്ഷാപ്രവർത്തനത്തിനുണ്ട്. നാവിക സേനയുടെ 20, കോസ്റ്റ് ഗാർഡി​െൻറ 11 ബോട്ടുകളും രംഗത്തുണ്ട്. സേനയുടെ ബോട്ടുകളും മത്സ്യത്തൊഴിലാളികളുടെയും സ്വകാര്യ വ്യക്തികളുടെയും ബോട്ടുകളുമടക്കം 210ഓളം ബോട്ടുകളാണ് രക്ഷാപ്രവർത്തനത്തിൽ. നേവിയുടെ രണ്ട് ഹെലികോപ്ടറുകൾ പ്രളയ ബാധിത മേഖലയിൽ ഭക്ഷണ വിതരണത്തിനാണ് ശ്രദ്ധിക്കുന്നത്. 80,000 പേർക്ക് ഭക്ഷണപ്പൊതികളാണ് ഇത്തരത്തിൽ വിതരണം ചെയ്യുന്നത്. യു.സി കോളജിലെ ക്യാമ്പിലെയും പരിസര പ്രദേശങ്ങളിലെയും ദുരിതബാധിതർക്ക് ഭക്ഷണം വിതരണം ചെയ്യാൻ കുസാറ്റിൽ നാവിക സേനയുടെ കിച്ചൻ ആരംഭിച്ചു. 7500 പേർക്ക് ഭക്ഷണമാണ് ഇവിടെ തയാറാക്കുന്നത്. ബാർജുകളും രക്ഷാപ്രവർത്തനത്തിനിറങ്ങിയിട്ടുണ്ട്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.