രക്ഷാതീരത്തെത്തിയവർ 54,800

കൊച്ചി: ജില്ലയിലെ വിവിധ പ്രളയബാധിത മേഖലകളിൽനിന്ന് ശനിയാഴ്ച വൈകീട്ടുവരെ 54,800 പേരെ രക്ഷപ്പെടുത്തി. ബോട്ട്, ഹെലികോപ്റ്റർ, ചെറുവഞ്ചികൾ എന്നിവയിലൂടെയും ബാർജിലൂടെയുമാണ് ഇവരെ രക്ഷിച്ചത്. ഉച്ചക്കുശേഷം വെള്ളമിറങ്ങിയതോടെ നിരവധിപേരെ റോഡ് മാർഗവും രക്ഷപ്പെടുത്തി. 15 പേരെ വ്യോമസേനയും 237 പേരെ നേവിയുമാണ് രക്ഷപ്പെടുത്തിയത്. ഹെലികോപ്റ്റർ വഴി 252 പേരെയാണ് രക്ഷപ്പെടുത്തിയത്. പ്രളയബാധിത മേഖലകളിൽ ഭക്ഷണപ്പൊതികൾ വിതരണം ചെയ്യാനും ഹെലികോപ്റ്ററുകൾ രംഗത്തുണ്ട്. പൊതുജനങ്ങൾക്ക് നിർദേശങ്ങൾ 1. ഉരുള്‍പൊട്ടല്‍ സാധ്യതയുള്ളതിനാല്‍ മലയോരമേഖലയിലേക്ക് രാത്രിയാത്ര നിയന്ത്രിക്കണം. 2. ബീച്ചുകളില്‍ കടലില്‍ ഇറങ്ങരുത്. 3. ജലനിരപ്പ് ഉയരാൻ സാധ്യതയുള്ളതിനാൽ പുഴ, തോട്, ചാലുകൾ, വെള്ളക്കെട്ട് എന്നിവയിൽ ഇറങ്ങരുത്. 4. ഉരുൾപൊട്ടലിനും മലവെള്ളപ്പാച്ചിലിനും സാധ്യതയുള്ളതിനാൽ മലയോര മേഖലയിലെ റോഡുകള്‍ക്ക് കുറുകെ ചെറിയ ചാലുകളുടെ അരികില്‍ വാഹനങ്ങള്‍ നിര്‍ത്തിയിടരുത്. 5. മരങ്ങള്‍ക്കുതാഴെ വാഹനം പാര്‍ക്ക്‌ ചെയ്യരുത്. 6. ഉരുള്‍പൊട്ടല്‍ സാധ്യതയുള്ള മലയോര മേഖലയിലെ ജനങ്ങള്‍ ജാഗരൂകരായിരിക്കണം. 7. ഉദ്യോഗസ്ഥര്‍ ആവശ്യപ്പെട്ടാല്‍ മാറിത്താമസിക്കാൻ മടിക്കരുത്. 8. പരിശീലനം സിദ്ധിച്ച സന്നദ്ധ പ്രവര്‍ത്തകര്‍ അല്ലാതെയുള്ളവര്‍ പ്രളയമേഖലയിൽ സന്ദര്‍ശനം ഒഴിവാക്കണം. 9. കുട്ടികള്‍ പുഴകളിലും തോടുകളിലും വെള്ളക്കെട്ടിലും ഇറങ്ങി കളിക്കുന്നില്ലെന്ന് മാതാപിതാക്കള്‍ ഉറപ്പാക്കണം.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.