കൊച്ചി: റെയിൽ, റോഡ് മാർഗങ്ങൾ പൂർണമായും തടസ്സപ്പെട്ടതിനാൽ കേരളത്തിലേക്ക് നിേത്യാപയോഗ സാധനങ്ങളുടെ വരവ് ഗണ്യമായി കുറഞ്ഞെന്നും ഇനി കപ്പൽ, വിമാന മാർഗങ്ങളിലൂടെ നിേത്യാപയോഗ സാധനങ്ങൾ ഉടനടിയെത്തിച്ച് കരിഞ്ചന്ത ഇല്ലാതാക്കാൻ സർക്കാർ നടപടിയെടുക്കണമെന്നും പ്രഫ. കെ.വി. തോമസ് എം.പി ആവശ്യപ്പെട്ടു. നിത്യോപയോഗ സാധനങ്ങൾ എല്ലാവർക്കും ലഭിക്കുന്നതിന് പൊതുവിതരണ ശൃംഖല വഴി അടിയന്തരമായി വിതരണം ചെയ്യണം. നിേത്യാപയോഗ സാധനങ്ങളുടെ ലഭ്യത കുറഞ്ഞാൽ ക്യാമ്പുകളിൽ താമസിക്കുന്നവർക്കൊപ്പം മറ്റ് പൊതുജനങ്ങളുടെയും ജീവിതം ദുസ്സഹമാകും. ഓരോ ജില്ലകളിലും ഇതിന് ഉത്തരവാദിത്തപ്പെട്ടവരെ ചുമതല ഏൽപ്പിക്കാൻ സർക്കാർ മുൻകൈയെടുക്കണമെന്നും അദ്ദേഹം പ്രസ്താവനയിൽ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.