തോട്ടപ്പള്ളി സ്​പിൽവേയുടെ മുഴുവൻ ഷട്ടറും തുറന്നു

അമ്പലപ്പുഴ: കിഴക്കൻ വെള്ളത്തി​െൻറ വരവ് ശക്തിയാർജിച്ചതോടെ തോട്ടപ്പള്ളി സ്പിൽവേ കനാലിലെ മുഴുവൻ ഷട്ടറുമുയർത്തി. 40 ഷട്ടറാണ് സ്പിൽവേയിലുള്ളത്. ഇതിൽ 39 എണ്ണവും ജൂൺ നാലിനു മുമ്പ് തുറന്നിരുന്നു. ഈ ഘട്ടത്തിൽ കടലിലേക്ക് വെള്ളമൊഴുകുന്നതിന് പൊഴിയും മുറിച്ചിരുന്നു. കഴിഞ്ഞ ദിവസങ്ങളിൽ കൂടുതൽ ഡാം തുറന്നതും ഉരുൾപൊട്ടലുമുണ്ടായതോടെ കിഴക്കൻ വെള്ളത്തി​െൻറ കുത്തൊഴുക്ക് ക്രമാതീതമായി വർധിച്ചു. ഇതോടെയാണ് 40 ഷട്ടറും ഉയർത്താൻ ഇറിഗേഷൻ വകുപ്പ് തീരുമാനിച്ചത്. നേരത്തേ 39 ഷട്ടർ തുറന്നിരുന്നുവെങ്കിലും പൂർണമായി ഉയർത്തിയിരുന്നില്ല. ഇതുമൂലം ജലനിരപ്പിന് താഴെ നിന്ന ഷട്ടറുകളിൽ വെള്ളംതട്ടി ഒഴുക്കി​െൻറ ശക്തി കുറയുന്ന സാഹചര്യമുണ്ടായിരുന്നു. വെള്ളിയാഴ്ച മുഴുവൻ ഷട്ടറുകളും നിലവിലുള്ള ജലനിരപ്പിൽനിന്ന് 1.5 അടി കൂടി ഉയർത്തിയതോടെ കൂടുതൽ വെള്ളം കടലിലേക്ക് ഒഴുകുന്നുണ്ട്. കുട്ടനാട്, അപ്പർകുട്ടനാട് നിവാസികൾക്കും ജില്ലയുടെ കിഴക്കൻ ഭാഗങ്ങളിലുള്ളവർക്കും ഇത് ഏറെ സഹായകമാകും. സ്പിൽവേയുടെ തെക്കുഭാഗത്തെ രണ്ടാമത്തെ ഷട്ടറാണ് വെള്ളിയാഴ്ച തുറന്നത്. നാളുകളായി പൂർണമായി തുറക്കാതിരുന്ന ഈ ഷട്ടർ കൂടുതൽ ഉയർത്തുമ്പോൾ ഈ ഭാഗത്ത് ദേശീയപാതയിൽ മണ്ണിടിച്ചിലോ അതുമൂലമുണ്ടാകാവുന്ന നാശനഷ്ടങ്ങളോ ഉണ്ടായേക്കുമെന്നു കരുതി സ്പിൽവേ വഴിയുള്ള വാഹന ഗതാഗതം ഒരു മണിക്കൂർ ഭാഗികമായി നിയന്ത്രിച്ചു. രാവിലെ 11.30ഓടെ മുഴുവൻ ഷട്ടറും പൂർണമായി ഉയർത്തിയശേഷം ഗതാഗതം പൂർവസ്ഥിതിയിലായി. കനാൽ വഴി എത്തുന്ന ജലം സുഗമമായി കടലിലേക്ക് ഒഴുകിയെത്തുന്നതിന് പൊഴിയുടെ ആഴം വർധിപ്പിച്ചു. അഞ്ച് എക്സ്കവേറ്റർ ഉപയോഗിച്ചാണ് പൊഴിയുടെ ആഴവും പരപ്പും വർധിപ്പിച്ചത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.