സാന്ത്വനമായി സംഗീതമഴ

കൊച്ചി: സ്വാതന്ത്ര്യദിനത്തില്‍ രോഗികൾക്ക് സാന്ത്വനത്തി​െൻറ സംഗീതമഴ പെയ്യിച്ച് ആര്‍ട്സ് ആന്‍ഡ് മെഡിസിന്‍. കൊച്ചി ബിനാലെ ഫൗണ്ടേഷന്‍ സംഘടിപ്പിച്ച ആര്‍ട്സ് ആന്‍ഡ് മെഡിസിന്‍ പരിപാടിയിലാണ് എറണാകുളം ജനറല്‍ ആശുപത്രിയിൽ വന്ദേമാതരം ഉൾെപ്പടെ ദേശഭക്തിഗാനങ്ങള്‍ അലയടിച്ചത്. സപ്ലൈകോ ക്ലബിലെ (കൊച്ചിന്‍ ശ്രീരാഗം) അംഗങ്ങളായ കൊച്ചിന്‍ ആസാദ്, എ.എം. ഹാരീസ് എം.എസ്. ഷാജു, എസ്.അജി, പി.എസ്. സത്യനാഥ്, അരുണ്‍ കുമാര്‍, ജി.എസ്. ജിസു, എം.കെ. ഉഷ, എസ്.കെ. സുകൃത, ആര്യ എസ്. ചന്ദ്രന്‍ തുടങ്ങിയവരാണ് ഗാനം ആലപിച്ചത്. രോഗികള്‍ക്ക് സാന്ത്വനം പകരുകയെന്ന ലക്ഷ്യത്തോടെ കൊച്ചി ബിനാലെ ഫൗണ്ടേഷനും മഹ്ബൂബ് മെമ്മോറിയല്‍ ഓര്‍ക്കസ്ട്രയും സംയുക്തമായി സംഘടിപ്പിക്കുന്ന ആര്‍ട്സ് ആന്‍ഡ് മെഡിസി‍​െൻറ 232ാം പതിപ്പാണ് ബുധനാഴ്ച നടന്നത്. ഓണത്തെ വരവേല്‍ക്കുന്ന ഗാനങ്ങളും മലയാളം, ഹിന്ദി, തമിഴ് ചലച്ചിത്രഗാനങ്ങളും സംഘഗാനങ്ങളും പരിപാടിയുടെ മാറ്റുകൂട്ടി. സംഘത്തി‍​െൻറ കോഓഡിനേറ്റര്‍ സജീവ് പോള്‍, സപ്ലൈകോ ക്ലബ് മാനേജര്‍ ഹരി പനങ്ങാട് എന്നിവർ നേതൃത്വം നൽകി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.