ഐ.ടി.ഐ പരീക്ഷ മാറ്റി

കൊച്ചി: കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ ഐ.ടി.ഐകളിൽ നടന്നുവരുന്ന അഖിലേന്ത്യ ട്രേഡ് ടെസ്റ്റ് മാറ്റിവെച്ചു. 16, 17,18 തീയതികളിൽ നടത്താനിരുന്ന പരീക്ഷയാണ് മാറ്റിയത്. പുതുക്കിയ തീയതി പിന്നീട് അറിയിക്കും. മാറ്റിവെച്ചു കൊച്ചി: ശനിയാഴ്ച നടത്താനിരുന്ന ജെ.സി ഫൗണ്ടേഷ‍​െൻറ സിനിമ, ടി.വി, നാടക, സാഹിത്യ അവാർഡ് വിതരണ ചടങ്ങ് കാലവർഷക്കെടുതിയുടെ സാഹചര്യത്തിൽ മാറ്റിവെച്ചു. പുതുക്കിയ തീയതി പിന്നീട് അറിയിക്കുമെന്ന് ചെയർമാൻ ജെ.ജെ കുറ്റിക്കാട് അറിയിച്ചു. സ്വാതന്ത്ര്യദിനാഘോഷം കൊച്ചി: സ്വാതന്ത്ര്യദിനത്തില്‍ കേരള ഫിഷറീസ് സമുദ്രപഠന സര്‍വകലാശാലയില്‍ വൈസ് ചാന്‍സലര്‍ ഡോ.എ. രാമചന്ദ്രന്‍ പതാക ഉയര്‍ത്തി. എന്‍.സി.സി ഓഫിസര്‍ കുഞ്ഞുമുഹമ്മദ് പ്രതിജ്ഞ ചൊല്ലിെക്കാടുത്തു. രജിസ്ട്രാര്‍ വി.എം. വിക്ടര്‍ ജോര്‍ജ് നന്ദി പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.