ദുരിതമഴയിൽ അത്തം ഘോഷയാത്ര ഉപേക്ഷിച്ചു

തൃപ്പൂണിത്തുറ: ഓണാഘോഷങ്ങൾക്ക് തുടക്കംകുറിക്കുന്ന അത്തം ഘോഷയാത്ര കനത്ത മഴയെത്തുടർന്ന് ഉപേക്ഷിച്ചു. ബോയ്സ് ഹൈസ്കൂളിലെ അത്തം നഗറിൽ ബുധനാഴ്ച രാവിലെ ഒമ്പതരക്കുശേഷം ഉദ്ഘാടന സമ്മേളനം തുടങ്ങിയപ്പോഴും മഴ ശമിച്ചില്ല. ഓണപ്പതാക ഉയർത്തി ഉദ്ഘാടന ചടങ്ങുകൾ കഴിഞ്ഞിട്ടും മഴ കനത്തതോടെയാണ് ഘോഷയാത്ര ഉപേക്ഷിച്ചത്. അത്താഘോഷം ഉദ്ഘാടനത്തിന് പതിവ് ജനക്കൂട്ടമൊന്നും അത്തം നഗറിൽ ഉണ്ടായില്ല. മുൻകാലങ്ങളിൽ മൈതാനം നിറഞ്ഞാണ് ജനം എത്തിയിരുന്നത്. ഘോഷയാത്രയിൽ പങ്കെടുക്കുന്നതിന് കുറെയേറെ കലാകാരന്മാരും ക്ലബുകളുമെല്ലാം ഒരുങ്ങി എത്തിയിരുന്നു. യൂനിഫോം അണിഞ്ഞെത്തിയ സ്കൂൾ വിദ്യാർഥികളും അധ്യാപകരും സ്കൂൾ ഓഡിറ്റോറിയത്തിൽ മഴ കുറയുന്നതും കാത്തുനിന്നു. കുടുംബശ്രീ വനിതകളും ആശ വർക്കർമാരുമെല്ലാം യൂനിഫോമിലാണ് എത്തിയത്. ഘോഷയാത്ര പുറപ്പെടേണ്ട സ്കൂളി​െൻറ പടിഞ്ഞാേറ റോഡും വെള്ളത്തിൽ മുങ്ങിയിരുന്നു. ഘോഷയാത്ര റദ്ദാക്കിയ വിവരം പ്രഖ്യാപിച്ചതോടെ അണിചേരാൻ ഒരുങ്ങി എത്തിയ തെയ്യങ്ങൾ ഉൾപ്പെടെ കലാകാരന്മാർ സ്കൂൾ ഓഡിറ്റോറിയത്തിൽ അൽപസമയം കലാപ്രകടനം നടത്തി. പൊതു അവധിയായതിനാൽ ഘോഷയാത്ര കാണാൻ വൻ ജനാവലി എത്തുമെന്ന കണക്കുകൂട്ടലിൽ നഗരത്തിൽ കനത്ത സുരക്ഷ സംവിധാനങ്ങളും ബാരിക്കേഡും ഏർപ്പെടുത്തിയിരുന്നു. ഘോഷയാത്ര ഉപേക്ഷിച്ച വിവരം വാഹനത്തിൽ മൈക്ക് വഴി അനൗൺസ് ചെയ്തെങ്കിലും അതറിയാതെ സമീപപ്രദേശങ്ങളിൽനിന്ന് എത്തിച്ചേർന്ന സ്ത്രീകളും കുട്ടികളുമടക്കം നഗരത്തിൽ ചുറ്റിത്തിരിഞ്ഞ് തിരികെ പോയി. 2011 സെപ്റ്റംബറിൽ അത്തം ഘോഷയാത്ര കനത്ത മഴയെത്തുടർന്ന് അലങ്കോലപ്പെട്ടിരുന്നു. അന്ന് ഘോഷയാത്ര അത്തംനഗറിൽനിന്ന് പുറപ്പെട്ട ശേഷമാണ് മഴ തുടങ്ങിയത്. പൈതൃകങ്ങളുടെ സംരക്ഷണം പ്രധാനം -മന്ത്രി തോമസ് ഐസക് തൃപ്പൂണിത്തുറ: രാജനഗരത്തി​െൻറ പൈതൃകങ്ങളെ അത്താഘോഷവുമായി ബന്ധിപ്പിക്കുന്നത് മേഖലയിലെ ടൂറിസത്തി​െൻറ വികസനത്തിനും തൃപ്പൂണിത്തുറയുടെ പാരമ്പര്യങ്ങളുടെ സംരക്ഷണത്തിനും സഹായിക്കുമെന്ന് മന്ത്രി ഡോ. തോമസ് ഐസക്. അത്താഘോഷപരിപാടികൾ ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. എം. സ്വരാജ് എം.എൽ.എ അധ്യക്ഷത വഹിച്ചു. അനൂപ് ജേക്കബ് എം.എൽ.എ സംസാരിച്ചു. നഗരസഭയുടെ ഉപഹാരം ചെയർേപഴ്സൻ ചന്ദ്രികദേവി മന്ത്രി തോമസ് ഐസക്കിന് നൽകി. പ്രളയദുരന്തത്തിന് നഗരസഭ നൽകുന്ന ദുരിതാശ്വാസ തുകയും മന്ത്രിക്ക് കൈമാറി. അത്താഘോഷ കമ്മിറ്റി ജനറൽ കൺവീനർ വി.ആർ. വിജയകുമാർ നന്ദി പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.