പ്രളയ ബാധിതർക്ക് കൈത്താങ്ങായി സിറ്റി പൊലീസ്

കൊച്ചി: ചേരാനല്ലൂർ, ഏലൂർ,കളമശ്ശേരി പ്രദേശങ്ങളിലെ വെള്ളപ്പൊക്ക ബാധിത മേഖലയിൽനിന്ന് മാറ്റി താമസിപ്പിക്കേണ്ടി വന്ന ആയിരക്കണക്കിന് ആളുകൾക്ക് അടിയന്തര ഇടപെടലിലൂടെ സാന്ത്വനവും കൈത്താങ്ങുമായി കൊച്ചി സിറ്റി പൊലീസ്. സിറ്റി പൊലീസ് കമീഷണർ എം.പി ദിനേശി​െൻറ നേരിട്ടുള്ള ഇടപെടലിലൂടെ അവശ്യവസ്തുക്കൾ അടിയന്തരമായി ക്യാമ്പുകളിൽ എത്തിച്ചു. ഡി.സി.പി ഹിമേന്ദ്രനാഥ്, എറണാകുളം അസിസ്റ്റൻറ് കമീഷണർ കെ.ലാൽജി, എ.സി.പി വിജയൻ, സെൻട്രൽ ഇൻസ്പെക്ടർ എ. അനന്ദലാൽ തുടങ്ങിയവരുടെ നേതൃത്വത്തിലായിരുന്നു അവശ്യവസ്തുക്കളുടെ വിതരണം. അപ്രതീക്ഷിത വെള്ളപ്പൊക്കത്തിൽ പകച്ച നഗരവാസികൾക്ക് അതിവേഗത്തിലുള്ള പൊലീസി​െൻറ ഇടപെടൽ ആശ്വാസമായി. ബെഡ്ഷീറ്റുകൾ, പായ, പുതപ്പ്, നാപ്പ്കിൻ, ബ്രഷ്, പേസ്റ്റ്, സോപ്പ്, വസ്ത്രങ്ങൾ, തലയണ തുടങ്ങിയവയാണ് ക്യാമ്പിൽ എത്തിച്ചത്. കൂടുതൽ ക്യാമ്പുകളിൽ അടിയന്തരമായി സഹായം എത്തിക്കുമെന്ന് കമീഷണർ അറിയിച്ചു. പൊലീസി​െൻറ ഉദ്യമത്തിൽ പാലാരിവട്ടം റോട്ടറി ക്ലബും വിവിധ വ്യക്തികളും സ്ഥാപനങ്ങളും കൈ കോർത്തു. ദുരിതാശ്വാസ നിധിയിലേക്ക് 1.5 ലക്ഷം രൂപ നല്‍കി കൊച്ചി: ബഹൈറനിലെ ഫ്രറ്റേണിറ്റി ഓഫ് എറണാകുളം ഡിസ്ട്രിക്ട് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 1.5 ലക്ഷം രൂപ നല്‍കി. കലക്ടറുടെ ചേംബറില്‍ മന്ത്രി വി.എസ്. സുനില്‍കുമാറിന് സംഘടനയുടെ ഭാരവാഹി ജയശങ്കര്‍ ചെക്ക് കൈമാറി. കലക്ടര്‍ മുഹമ്മദ് വൈ സഫീറുല്ല, അസിസ്റ്റൻറ് കലക്ടര്‍ പ്രജ്ഞാല്‍ പാട്ടീല്‍, ഭാരവാഹികളായ എന്‍.ബി. ജോഷി, ശ്രീകല മോഹന്‍, കൗണ്‍സിലര്‍ ടി.സി. ജമിനി, പി. രാജു, ടി.സി. സഞ്ജിത്ത്, സി.എ. ഷക്കീര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.