കൊച്ചി: ആസ്റ്റര്‍ മെഡ്‌സിറ്റിയില്‍ സ്വാതന്ത്ര്യദിനാഘോഷത്തിൽ ഡിഎം ഹെല്‍ത്ത്‌കെയര്‍ ചെയര്‍മാന്‍ ഡോ. ആസാദ് മൂപ്പന്‍ പതാക ഉയര്‍ത്തി. മൈ ഇന്ത്യ ഹെല്‍ത്തി ഇന്ത്യ-സ്വച്ഛ് സ്‌കൂള്‍ പദ്ധതിപ്രകാരം ചേരാനല്ലൂര്‍ ഗവ.എല്‍.പി സ്‌കൂളില്‍ ആസ്റ്റര്‍ വളൻറിയേഴ്‌സ് ശുചീകരണ പ്രവര്‍ത്തനങ്ങള്‍ നടത്തി. സ്‌കൂളിലെ ശൗചാലയവും പരിസരവും ടൈലുകള്‍ വിരിച്ച് നവീകരിച്ചു. കുട്ടികള്‍ക്ക് കാര്‍ട്ടൂണ്‍ കഥാപാത്രങ്ങള്‍ ശുചിത്വത്തിെൻറ പ്രാധാന്യം വിവരിക്കുന്ന ഛായാചിത്രങ്ങളും വരച്ചു. ആശുപത്രിയിലെ ശുചീകരണ വിഭാഗത്തില്‍ മികവ് തെളിയിച്ച നാലുപേരെ പുരസ്‌കാരം നല്‍കി ആദരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.