പ്രവേശനപരീക്ഷ പരിശീലനം

അരൂർ: നിയോജകമണ്ഡലത്തിൽ തുടർച്ചയായി അഞ്ചാംതവണയും നടപ്പാക്കിയ മെഡിക്കൽ-എൻജിനീയറിങ് പ്രവേശനപരീക്ഷ പരിശീലന പരിപാടിയുടെ ഉദ്ഘാടനം കോട്ടയം മെഡിക്കൽ കോളജ് സൂപ്രണ്ട് ഡോ. ടി.കെ. ജയകുമാർ നിർവഹിച്ചു. എ.എം. ആരിഫ് എം.എൽ.എ അധ്യക്ഷത വഹിച്ചു. എം.എൽ.എയുടെ ആസ്ഥി വികസന ഫണ്ട് വിനിയോഗിച്ചാണ് പദ്ധതി നടപ്പാക്കുന്നത്. കലക്ടർ എസ്. സുഹാസ്, സി.ഡി. ആസാദ്, എസ്. സുധ, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് നിർമല ശെൽവരാജ്, അരൂക്കുറ്റി ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ആബിദ അസീസ്, ചേർത്തല ഡി.ഇ.ഒ കെ.എസ്. ബീനാറാണി, തുറവൂർ എ.ഇ.ഒ ടി.പി. ഉദയകുമാരി, ജെ.എ. അജിമോൻ, ഇ. കൊച്ചുണ്ണികുഞ്ഞ്, ഡി. ചന്ദ്രലേഖ, അനിത സാംസൺ, ഷാജിർഖാൻ, സി.കെ. കരുണാകരൻ, ത്രിതല പഞ്ചായത്ത് അംഗങ്ങളായ പി.എം. പ്രമോദ്, വി.എ. രാജൻ, ശ്യാമള സിദ്ധാർഥൻ എന്നിവർ സംസാരിച്ചു. കമ്പനി സ്ഥാപിക്കണം അരൂർ: ചെമ്മീൻതൊണ്ട് സംസ്കരണത്തിന് മത്സ്യഫെഡി​െൻറ നേതൃത്വത്തിൽ കമ്പനി സ്ഥാപിക്കണമെന്ന് ചെറുകിട പീലിങ്ഷെഡ് ഓണേഴ്സ് അസോസിയേഷൻ അരൂർ മേഖല വാർഷികസമ്മേളനം ആവശ്യപ്പെട്ടു. അരൂർ മേഖലയിൽ മത്സ്യ സംസ്കരണവ്യവസായം നിലനിർത്താൻ സർക്കാർ ഗൗരവമായി ഇടപെടണമെന്നും യോഗം ആവശ്യപ്പെട്ടു. സീഫുഡ് പാർക്കിനോടനുബന്ധിച്ച് കമ്പനി സ്ഥാപിക്കാവുന്നതാണെന്ന് അസോസിയേഷൻ ഭാരവാഹികൾ പറഞ്ഞു. പ്രസിഡൻറ് കെ.എസ്. ബാഹുലേയൻ അധ്യക്ഷത വഹിച്ചു. കെ.വി. ഷാജി, രാജേഷ് പറയകാട്, സി.എ. ഉമ്മച്ചൻ എന്നിവർ സംസാരിച്ചു. ഭാരവാഹികൾ: കെ.എസ്. ബാഹുലേയൻ (പ്രസി), കെ.എസ്. നൗഷാദ് (വൈ.പ്രസി), അബ്ദുൽഖാദർ (സെക്ര), കെ.എം. സുലൈമാൻ (ജോ.സെക്ര), വി.എ. ജോയി (ട്രഷ). തിരിച്ചറിയൽ കാർഡ് വിതരണം അരൂർ: ഓൾ കേരള സ്ക്രാപ് വർക്കേഴ്സ് അസോസിയേഷൻ ജില്ലതല തിരിച്ചറിയൽ കാർഡ് വിതരണ സമ്മേളനം അരൂർ ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി പ്രസിഡൻറ് ദിലീപ് കണ്ണാടൻ ഉദ്ഘാടനം ചെയ്തു. അസോസിയേഷൻ പ്രസിഡൻറ് അസീസ് പായിക്കാട് അധ്യക്ഷത വഹിച്ചു. സ്ക്രാപ് എടുത്ത് ഉപജീവനം നടത്തുന്ന തൊഴിലാളികൾക്ക് സാമൂഹിക സുരക്ഷ പെൻഷൻ, ഇ.എസ്.ഐ, ഇൻഷുറൻസ് എന്നിവ ഏർപ്പെടുത്താൻ സർക്കാർ തയാറാകണമെന്ന് സമ്മേളനം ആവശ്യപ്പെട്ടു. എ.എം. ആരിഫ് എം.എൽ.എ, എം.വി. ആണ്ടപ്പൻ, അരൂർ താഹ, കെ. ധനേഷ്കുമാർ, പി.കെ. സാബു, ടി.പി. സതീശൻ, പി.കെ. ഫസലുദ്ദീൻ, പെരുമ്പളം ജയകുമാർ, സി.കെ. രാജേന്ദ്രൻ, റഷീദ് വഞ്ചിപ്പുരയ്ക്കൽ, കെ.വി. രമേശൻ, സലിം കുറുമ്പിൽ എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.