പെരുമ്പാവൂർ: പെരിയാറിൽ വെള്ളം ഉയർന്നപ്പോൾ മലിനമായ മുടിക്കൽ . പുഴയിൽ വെള്ളം ഇറങ്ങിത്തുടങ്ങിയപ്പോൾ കുത്തൊഴുക്കിൽ വന്നടിഞ്ഞ ചെളിയും മരക്കൊമ്പുകളും നിറഞ്ഞ നിലയിലായിരുന്നു കടത്തുകടവ്. ഞായറാഴ്ച രാവിലെ എത്തിയ പരിസരവാസികളായ യുവാക്കൾ മാലിന്യം നീക്കി. മുടിക്കല്ലിനെയും പുഴക്ക് അക്കരെ പാറപ്പുറത്തെയും ബന്ധിപ്പിക്കുന്ന വള്ളം കടത്തു സർവിസ് ഒേട്ടറെ യാത്രക്കാർക്ക് ഉപേയാഗപ്രദമാണ്. പെരുമ്പാവൂർ, ആലുവ പ്രദേശത്തെ സ്കൂളുകളിലേക്കും കോളജുകളിലേക്കും പുഴക്ക് അക്കരെനിന്നുള്ള വിദ്യാർഥികൾക്ക് എളുപ്പത്തിൽ എത്താൻ സഹായകമാണ് കടത്തുകടവ്. അടുത്തിടെ റോഡിൽ ടൈൽപാകി മനോഹരമാക്കിയിരുന്നു. പരിസരവാസികളായ നജീബ്, നഹാസ്, ഇർഷാദ്, മാഹിസ്, റസാഖ്, അൻസൽ, ഷറഫുദ്ദീൻ, അനസ്, ജിൽമോൻ, റമീസ് തുടങ്ങിയവർ ശുചീകരണത്തിന് നേതൃത്വം നൽകി. പെരിയാർ കരകവിഞ്ഞതോടെ നിർത്തിവെച്ച കടത്തുസർവിസ് പുനരാരംഭിച്ചിട്ടില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.