രക്ഷിതാക്കളുടെ സംഗമം

മൂവാറ്റുപുഴ: മാനസികവെല്ലുവിളി നേരിടുന്ന വ്യക്തികളുടെ രക്ഷിതാക്കൾ പരിവാർ എന്ന ദേശീയ സംഘടനയുടെ ആഭിമുഖ്യത്തിൽ ആനിക്കാട് സ​െൻറ് സെബാസ്റ്റ്യൻസ് പള്ളി ഹാളിൽ സംഗമം നടത്തി. സൗത്ത് ഇന്ത്യൻ ബാങ്ക് അഡീഷനൽ ജനറൽ മാനേജർ എൻ.ഐ. തോമസ് ഉദ്ഘാടനം ചെയ്തു. ഫാ. മാത്യു കാക്കനാട്ട്, പരിവാർ മേഖല കൺവീനർ അംബിക ശശി, പരിവാർ ജില്ല കോഓഡിനേറ്റർ പ്രഫ. ജോസ് അഗസ്റ്റിൻ എന്നിവർ സംസാരിച്ചു. നിയോജക മണ്ഡലം ഭാരവാഹികളായി ബിനോയി വാളകം (പ്രസി), കൊച്ചുത്രേസ്യ വർഗീസ് (സെക്ര) എന്നിവരടങ്ങുന്ന 20 അംഗ ഭാരവാഹികളെയും െതരഞ്ഞെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.