അടിയന്തര സാഹചര്യം നേരിടാൻ സജ്ജമായി പൊലീസ്​

ആലപ്പുഴ: കാലവർഷം ശക്തിപ്രാപിക്കുകയും ഡാമുകൾ തുറന്നുവിടുകയും ചെയ്ത സാഹചര്യത്തിൽ ഏതുഅടിയന്തര സാഹചര്യവും നേരിടാൻ പൊലീസ് സന്നദ്ധം. എല്ലാവിധ സുരക്ഷസംവിധാനവും ഏര്‍പ്പെടുത്തിയതായി ജില്ല പൊലീസ് അറിയിച്ചു. കടല്‍ പ്രക്ഷുബ്ധമാവുകയും ജലനിരപ്പ് ഉയരുകയും ചെയ്തതിനാല്‍ ഒഴുക്ക് കുറയുകയും കരയില്‍ ജലനിരപ്പ് ഉയരാനും സാധ്യതയുെണ്ടന്നാണ് വിലയിരുത്തൽ. ശക്തമായ വെള്ളപ്പാച്ചിലില്‍ മണ്ണൊലിപ്പ് ഉണ്ടായി മരങ്ങള്‍ കടപുഴകാനും കെട്ടിടങ്ങളും മറ്റും തകരാനും സാധ്യത നിലനിൽക്കുന്നു. ഏതുസമയവും സഹായത്തിന് അതത് പൊലീസ് സ്റ്റേഷ​െൻറ സഹായം തേടാം. ജില്ലതലത്തില്‍ കൺട്രോൾ റൂമൂം തുറന്നു. നമ്പർ: 0477 2239435, 100. ആവശ്യമായ നടപടി സ്വീകരിക്കാന്‍ എല്ലാ ഡിവൈ.എസ്.പിമാര്‍ക്കും ജില്ല പൊലീസ് മേധാവി നിർദേശം നൽകി. ഏതുസമയവും സ്റ്റേഷനില്‍ അടിയന്തര ആവശ്യങ്ങള്‍ക്ക് 10 പൊലീസ് ഉദ്യോഗസ്ഥരെ എമർജൻസി ഡ്യൂട്ടിക്ക് നിലനിർത്തി. അത്യാവശ്യഘട്ടങ്ങളില്‍ ഉപയോഗിക്കേണ്ട ആശുപത്രി, ഫയര്‍ഫോഴ്സ്, ആംബുലൻസ്, എക്സ്കവേറ്റർ, ക്രെയിന്‍, വുഡ് കട്ടർ എന്നീ അവശ്യസർവിസുകളുമായി ബന്ധപ്പെട്ട നമ്പറുകള്‍ ലഭ്യമാക്കി സമയത്ത് സേവനം ഉറപ്പുവരുത്തും. എല്ലാ എസ്.എച്ച്.ഒമാരും ബന്ധപ്പെട്ട എസ്.ഡി.പി.ഒമാരും എല്ലാ റിലീഫ് ക്യാമ്പുകളും അപകടമേഖലകളും സന്ദർശിച്ച് ആവശ്യമായ നിർദേശങ്ങളും സഹായങ്ങളും നൽകാനും മറ്റ് വകുപ്പ് മേധാവികളുമായി ബന്ധപ്പെട്ട് അവരുടെ സേവനങ്ങള്‍ ലഭ്യമാക്കാനും ഉറപ്പുവരുത്തും. അടിയന്തര സാഹചര്യത്തില്‍ പൊലീസ് വാഹനങ്ങളുടെയും മറ്റും സേവനം വിട്ടുനൽകാൻ അനുമതി നൽകി. അടിയന്തര സാഹചര്യങ്ങളില്‍ മുന്നറിയിപ്പ് നൽകാനുള്ള അനൗൺസ്മ​െൻറ് സൗകര്യങ്ങള്‍ തയാറാക്കി. െസർച് ലൈറ്റ്, എമർജൻസി ലൈറ്റ്, അസ്ക ലൈറ്റ് എന്നിവയുടെ ലഭ്യത ഉറപ്പുവരുത്തിയിട്ടുണ്ട്. ഓരോ മണിക്കൂര്‍ ഇടവിട്ട് അവരവരുടെ അതിർത്തിക്കുള്ളിലെ പ്രധാനപ്പെട്ട സംഭവങ്ങള്‍ എസ്.ഡി.പി.ഒമാര്‍ ശേഖരിച്ച് ജില്ല പൊലീസ് മേധാവി, ജില്ല സ്പെഷല്‍ ബ്രാഞ്ച് ഡിവൈ.എസ്.പിമാർ എന്നിവരെ അറിയിക്കാനും നിര്‍ദേശിച്ചു. 24 മണിക്കൂറും വെറ്ററിനറി ഡോക്ടർമാരുടെ സേവനം ലഭ്യമാക്കാനും നടപടി സ്വീകരിച്ചു. വീടുകളില്‍നിന്ന് ക്യാമ്പുകളിലേക്ക് മാറുന്നവരുടെ വാസസ്ഥലങ്ങള്‍ കേന്ദ്രീകരിച്ച് നൈറ്റ് പട്രോളിങ് ഡ്യൂട്ടി ശക്തിപ്പെടുത്തി മോഷണവും മറ്റും തടയാനും ആവശ്യമായ നടപടിയെടുത്തു. സാമൂഹികസുരക്ഷ പെൻഷൻകാരെ വിസ്മരിച്ചത് വിവേചനം -പെൻഷനേഴ്സ് യൂനിയൻ ആലപ്പുഴ: ശമ്പളക്കാർക്കും പെൻഷൻകാർക്കും ഒാണത്തിന് ബോണസും ഉത്സവബത്തയും പ്രഖ്യാപിച്ച സർക്കാർ നാമമാത്ര പെൻഷൻ ലഭിക്കുന്നവരെ വിസ്മരിച്ചത് വിവേചനമാെണന്ന് സാമൂഹികസുരക്ഷ പെൻഷനേഴ്സ് യൂനിയൻ സംസ്ഥാന പ്രസിഡൻറ് ജി. മുകുന്ദൻ പിള്ള. സാമൂഹികസുരക്ഷ പെൻഷൻ 5000 രൂപയായി വർധിപ്പിച്ച് എല്ലാ മാസവും ഒന്നാം തീയതിതന്നെ നൽകണം. നാലുമാസത്തെ പെൻഷൻ കുടിശ്ശിക ഒന്നിച്ച് നൽകുേമ്പാഴും 4400 രൂപ മാത്രമാണ് ഇപ്പോൾ ക്ഷേമപെൻഷൻകാർക്ക് ലഭിക്കുന്നത്. ഒരുമാസത്തെ പെൻഷൻ തുകയെങ്കിലും ഇൗ അഗതികൾക്ക് ഒാണബത്തയായി നൽകണമെന്ന് അദ്ദേഹം വാർത്തസമ്മേളനത്തിൽ ആവശ്യപ്പട്ടു. സംസ്ഥാന വൈസ് പ്രസിഡൻറ് കെ.ജി.ആർ. പണിക്കർ, ജില്ല പ്രസിഡൻറ് കെ. ദേവദാസ് എന്നിവരും പെങ്കടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.