നദീതീരങ്ങളില്‍ ആശങ്ക; പമ്പ-അച്ചന്‍കോവിലാര്‍ ജലനിരപ്പ് ഉയരുന്നു

മാന്നാര്‍: ഡാമുകള്‍ തുറന്നുവിട്ടതും കടുത്ത പേമാരിയില്‍ പമ്പ-അച്ചന്‍കോവിലാര്‍ നദികളുടെ ജലനിരപ്പ് ഉയരുന്നതും ജനങ്ങളെ പ്രളയഭീതിയിലാക്കുന്നു. മാന്നാര്‍ പഞ്ചായത്തിലെ പമ്പാനദി ആറ്റുതീരങ്ങളായ പാണ്ടനാട്, പന്നായികടവ്, ബോട്ട്ജെട്ടി, കുര്യത്തുകടവ്, പാവുക്കര, പരുമല കോട്ടക്കല്‍ മാലിയും ചെന്നിത്തല പഞ്ചായത്തില്‍ അച്ചന്‍കോവിലാറി​െൻറ തീരങ്ങളായ കുട്ടമ്പേരൂര്‍, പ്രായിക്കര, വലിയപെരുമ്പുഴ, മുണ്ടോലിക്കടവ്, കാങ്കേരി, വാഴക്കൂട്ടം, നാമങ്കേരി, പുത്തനാര്‍ എന്നിവിടങ്ങളില്‍ താമസിക്കുന്ന ആയിരത്തോളം കുടുംബങ്ങളാണ് ജീവിതം വഴിമുട്ടി കഴിയുന്നത്. പമ്പാനദിയിലെ ശബരിഗിരി ഡാമുകള്‍ തുറന്നതാണ് അപ്പര്‍കുട്ടനാടന്‍ മേഖലയായ മാന്നാര്‍, ചെന്നിത്തലയുടെ പടിഞ്ഞാറന്‍ ഭാഗങ്ങളിൽ ജലനിരപ്പ് ഉയരാന്‍ ഇടയായത്. വെള്ളം കയറി രണ്ടാഴ്ചയായി ദുരിതാശ്വാസ ക്യാമ്പുകളില്‍ കഴിഞ്ഞവര്‍ തിരികെ ഭവനങ്ങളിലേക്ക് മടങ്ങിയെത്തിയവര്‍ക്ക്, ദുരിതം വിതച്ച പേമാരിയും പമ്പയാറിലെ ജലനിരപ്പ് ഉയര്‍ന്നതും തിരിച്ചടിയായി. മഴ ശക്തിപ്പെട്ട് കിഴക്കന്‍ വെള്ളത്തി​െൻറ വരവ് തുടര്‍ന്നാല്‍ പടിഞ്ഞാറന്‍ മേഖലയിലെ കുടുംബങ്ങള്‍ കൂടുതല്‍ പ്രതിസന്ധിയിലാകും. നദിയിലെ ജലനിരപ്പും മഴയുടെ തീവ്രതയും ശക്തിപ്പെട്ടതോടെ സംസ്ഥാന പാതയില്‍ ഊട്ടുപറമ്പ് സ്‌കൂളിന് സമീപം വെള്ളക്കെട്ട് അനുഭവപ്പെട്ട് ഇതുവഴി യാത്ര ദുസ്സഹമായി. കൂടാതെ, നിരവധി ഗ്രാമീണ റോഡുകളും തകരാറിലായി. പബ്ലിക് മാർക്കറ്റി​െൻറ ശോച്യാവസ്ഥ പരിഹരിക്കണം ചാരുംമൂട്: താമരക്കുളം മാധവപുരം പബ്ലിക് മാർക്കറ്റി​െൻറ ശോച്യാവസ്ഥ പരിഹരിക്കാൻ അടിയന്തര നടപടി ഉണ്ടാകണമെന്ന് അഖിലേന്ത്യ കിസാൻസഭ താമരക്കുളം മേഖല കൺെവൻഷൻ ആവശ്യപ്പെട്ടു. സമ്മേളനം സംസ്ഥാന വൈസ് പ്രസിഡൻറ് എൻ. രവീന്ദ്രൻ ഉദ്ഘാടനം ചെയ്തു. എം.എം. സാലി അധ്യക്ഷത വഹിച്ചു. സി.പി.ഐ ചാരുംമൂട് മണ്ഡലം സെക്രട്ടറി ജി. സോഹൻ, താമരക്കുളം ലോക്കൽ കമ്മിറ്റി സെക്രട്ടറി കെ. സുധാകരൻ എന്നിവർ സംസാരിച്ചു. ഭാരവാഹികൾ: പുരുഷോത്തമൻ നായർ (പ്രസി), പി. ബഷീർ (സെക്ര). ഏരിയ സമ്മേളനം 18ന് മാന്നാര്‍: പട്ടികജാതി ക്ഷേമസമിതി മാന്നാര്‍ ഏരിയ സമ്മേളനം 18ന് രാവിലെ ഒമ്പതിന് ചെന്നിത്തല പഞ്ചായത്ത് കമ്യൂണിറ്റി ഹാളിൽ (എം.സി. മാധവന്‍ നഗർ) നടക്കും. ജില്ല സെക്രട്ടറി കെ. രാഘവന്‍ ഉദ്ഘാടനം ചെയ്യും. പി. രാജേഷ് അധ്യക്ഷത വഹിക്കും. കെ.എം. അശോകന്‍ പ്രവര്‍ത്തന റിപ്പോര്‍ട്ടും പ്രഫ. എം.എല്‍. പ്രകാശ് സംഘടന റിപ്പോര്‍ട്ടും അവതരിപ്പിക്കും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.