വാഷിങ് മെഷീൻ കത്തി വീടിന്​ തീപിടിച്ചു; വൻ ദുരന്തം ഒഴിവായി

അമ്പലപ്പുഴ: പ്രവർത്തിച്ചുകൊണ്ടിരുന്ന വാഷിങ് മെഷീനിൽനിന്ന് തീ ആളിക്കത്തി മുറിയിലേക്ക് പടർന്നു. വീട്ടുകാർ രക്ഷപ്പെട്ടത് തലനാരിഴക്ക്. ഈസ്റ്റ് വെനീസ് ഷോറൂം ഉടമ പുന്നപ്ര പൊലീസ് സ്റ്റേഷന് കിഴക്ക് മാക്കിയിൽ ഗാർഡൻസിൽ കമാൽ എം. മാക്കിയിലി​െൻറ വീട്ടിലെ വാഷിങ് മെഷീനാണ് കത്തിനശിച്ചത്. ശനിയാഴ്ച രാവിലെ 11.30 ഓടെയായിരുന്നു സംഭവം. കമാലി​െൻറ ഭാര്യയും സഹായിയായ സ്ത്രീയും മാത്രമാണ് ഈ സമയം വീട്ടിലുണ്ടായിരുന്നത്. വീടി​െൻറ ഒന്നാംനിലയിലെ വർക്ക് ഏരിയയിലുള്ള വാഷിങ് മെഷീനിൽ തുണി കഴുകാനിട്ടശേഷം ഇവർ പുറത്തേക്കിറങ്ങി. ഈ സമയം വലിയ ശബ്ദംകേട്ട് ഇരുവരും ഓടിയെത്തിയപ്പോൾ പൂർണമായി കത്തിയ വാഷിങ് മെഷീനിൽനിന്ന് മുറിയിലേക്ക് തീ ആളിപ്പടരുകയായിരുന്നു. വിവരമറിയിച്ചതിനെത്തുടർന്ന് ഫയർഫോഴ്സും പുന്നപ്ര പൊലീസും സ്ഥലത്തെത്തി. മുറിയിലും മെഷീനിലുമുണ്ടായിരുന്ന വസ്ത്രങ്ങൾ, ഡൈനിങ് ടേബിൾ, കസേരകൾ, വയറിങ്, മുറിയുടെ മേൽക്കൂരയിലെ ആസ്ബസ്റ്റോസ് ഷീറ്റുകൾ എന്നിവ കത്തിനശിച്ചു. 1.5 ലക്ഷത്തി​െൻറ നഷ്ടം കണക്കാക്കുന്നു. വിവരമറിഞ്ഞ് ആലപ്പുഴയിലുണ്ടായിരുന്ന മന്ത്രി. പി തിലോത്തമൻ സ്ഥലം സന്ദർശിച്ചു. തെരുവുനായുടെ വിളയാട്ടം; അഞ്ചുപേർക്ക് കടിയേറ്റു മുഹമ്മ: വിക്ടറി പ്രദേശത്ത് തെരുവുനായുടെ വിളയാട്ടത്തിൽ വയോധികക്കും വിദ്യാർഥികൾക്കുമടക്കം അഞ്ചുപേർക്ക് കടിയേറ്റു. ആടുകളെയും ആക്രമിച്ചു. മുഹമ്മ പഞ്ചായത്ത് 13ാം വാർഡ് കണിയാംചിറയിൽ സരോജിനി (70), കുന്നേൽ അരുൺദേവ് (16), ആലക്കൽ ബിജു (35), ആലക്കൽ ഷാജി (35), കരിപ്പേൾ മനോജ് (42) എന്നിവർക്കാണ് കടിയേറ്റത്. മുഹമ്മ സാമൂഹികാരോഗ്യകേന്ദ്രത്തിൽ എത്തിച്ച ഇവരെ പിന്നീട് ആലപ്പുഴ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വെള്ളിയാഴ്ച വൈകീട്ട് അഞ്ചോടെ ആക്രമണം തുടങ്ങിയ നായ് ആദ്യം കടിച്ചത് സരോജിനിയെയാണ്. തുടർന്ന് മറ്റുള്ളവരെയും ആക്രമിക്കുകയായിരുന്നു. കുന്നേൽ ഹനീഫയുടെയും ചെങ്കളക്കാട് അബ്ദുൽ റഷീദി​െൻറയും ആടുകളെ കടിച്ച് മുറിവേൽപിച്ചു. ബിസിനസ് ഇസാഫ് ശാഖ ആലപ്പുഴയില്‍ തുറന്നു ആലപ്പുഴ: ഇസാഫ് സ്മോള്‍ ഫിനാന്‍സ് ബാങ്കി​െൻറ 118ാമത് ശാഖ ആലപ്പുഴയില്‍ പ്രവര്‍ത്തനം ആരംഭിച്ചു. ശാഖയുടെ ഉദ്ഘാടനം നഗരസഭ ചെയര്‍മാന്‍ തോമസ് ജോസഫ് നിര്‍വഹിച്ചു. ഇസാഫ് സ്മോള്‍ ഫിനാന്‍സ് ബാങ്ക് ചെയര്‍മാന്‍ ആര്‍. പ്രഭ അധ്യക്ഷത വഹിച്ചു. ശാഖയുടെ എ.ടി.എം കൗണ്ടർ കൗണ്‍സിലര്‍ എം.കെ. നിസാറും സേഫ് ഡെപ്പോസിറ്റ് ലോക്കർ ട്രാവന്‍കൂര്‍ ചേംബര്‍ ഓഫ് കോമേഴ്സ് ജനറല്‍ സെക്രട്ടറി ജി. അനില്‍കുമാറും കാഷ് കൗണ്ടർ വ്യാപാരി വ്യവസായി സമിതി ജില്ല പ്രസിഡൻറ് ഒ. അഷ്റഫും ഉദ്ഘാടനം ചെയ്തു. വ്യാപാരി വ്യവസായി ഏകോപനസമിതി ജില്ല ട്രഷറര്‍ ജേക്കബ് ജോണ്‍, യൂത്ത്വിങ് പ്രസിഡൻറ് സുനീര്‍ ഇസ്മായില്‍, ഇസാഫ് സ്മോള്‍ ഫിനാന്‍സ് ബാങ്ക് എക്സിക്യൂട്ടിവ് വൈസ് പ്രസിഡൻറ് ജോര്‍ജ് കെ. ജോണ്‍, ബ്രാഞ്ച് മാനേജര്‍ രംജിത ദീപക് എന്നിവര്‍ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.