ആറാട്ടുപുഴ: കർക്കടകവാവിൽ പിതൃക്കളുടെ മോക്ഷത്തിന് ആയിരങ്ങൾ ബലിതർപ്പണം നടത്തി. മധ്യതിരുവിതാംകൂറിലെ പ്രശസ്ത ബലിതർപ്പണകേന്ദ്രമായ തൃക്കുന്നപ്പുഴ കടൽത്തീരത്ത് ലക്ഷങ്ങളാണ് ബലി അർപ്പിച്ചത്. തൃക്കുന്നപ്പുഴ ശ്രീധർമശാസ്ത ക്ഷേത്രത്തിെൻറ ആഭിമുഖ്യത്തിലായിരുന്നു ചടങ്ങുകൾ. പുലർച്ച നാലുമുതൽ 11 വരെയായിരുന്നു ബലിതർപ്പണ സമയം. ഭക്തർക്കായി തീരത്ത് 50 ബലിത്തറ ഒരുക്കിയിരുന്നു. തീരത്തെ ചടങ്ങുകള്‍ക്കുശേഷം ധര്‍മശാസ്ത ക്ഷേത്രക്കുളത്തില്‍ കുളിച്ച് ശുദ്ധിവരുത്തി ക്ഷേത്രദര്‍ശനവും പിതൃപൂജ, തിലഹവനം വഴിപാടുകളും കഴിഞ്ഞാണ് ഭക്തർ മടങ്ങിയത്. കർക്കടക വാവുബലിയോടനുബന്ധിച്ച് ക്ഷേത്രത്തിൽ പ്രത്യേക പൂജകളും വഴിപാടുകളും ഉണ്ടായിരുന്നു. ക്ഷേത്രത്തിന് മുന്നിൽ പ്രത്യേകം തയാറാക്കിയ യജ്ഞശാലയിൽ ക്ഷേത്ര മേൽശാന്തി തെക്കിനയ്യത്ത് ചന്ദ്രമന ഇല്ലത്ത് ഈശ്വരൻ നമ്പൂതിരിയുടെയും 15 ബ്രാഹ്മണ കർമികരുടെയും നേതൃത്വത്തിലാണ് കർമങ്ങൾ നടന്നത്. പൊലീസ്, എക്‌സൈസ്, ഫയര്‍ഫോഴ്‌സ്, കോസ്റ്റ് ഗാർഡ്, ആരോഗ്യം വിഭാഗങ്ങളുടെ നേതൃത്വത്തിൽ തീരത്ത് അതിസുരക്ഷയാണ് ഒരുക്കിയത്. സന്നദ്ധസംഘടനകളും സേവനസന്നദ്ധരായി രംഗത്തുണ്ടായിരുന്നു. മൂന്നര ലക്ഷത്തിലധികം പേരാണ് ഇവിടെ ബലിതർപ്പണത്തിന് എത്തിയത്. വലിയഴീക്കൽ സുബ്രഹ്മണ്യസ്വാമി ദേവസ്വത്തിെൻറ നേതൃത്വത്തിൽ വലിയഴീക്കൽ തീരത്ത് ഒരുക്കിയ സ്നാനഘട്ടത്തിൽ ആയിരങ്ങൽ ബലിതർപ്പണത്തിനെത്തി. മംഗലം ഇടക്കാട് ജ്ഞാനേശ്വര ക്ഷേത്രത്തിെൻറ ആഭിമുഖ്യത്തിൽ മംഗലം തീരത്തും കള്ളിക്കാട് ശ്രീരുദ്ര മഹാദേവ ദേവീക്ഷേത്ര ദേവസ്വത്തിെൻറ നേതൃത്വത്തിൽ ശിവനട കടൽത്തീരത്തും ബലിതർപ്പണം നടന്നു. തറയിൽക്കടവ് മഹാദേവ ക്ഷേത്രത്തിെൻറ കാർമികത്വത്തിൽ കടലോരത്തെ ക്ഷേത്ര മീനൂട്ടുകടവിൽ ബലിതർപ്പണം നടന്നു. എ.കെ.ഡി.എസ് 158ാം നമ്പർ ശ്രീവ്യാസ സ്മാരക അരയജന സഭയാണ് ചടങ്ങുകൾക്ക് നേതൃത്വം നൽകിയത്. വിദേശ മത്സ്യബന്ധന വള്ളം മത്സ്യത്തൊഴിലാളികള്‍ പിടിച്ചുകെട്ടി കരയിലെത്തിച്ചു ചേര്‍ത്തല: അര്‍ത്തുങ്കല്‍ കാട്ടൂരില്‍ തീരക്കടലില്‍ ഒഴുകിനടന്ന വിദേശ മത്സ്യബന്ധന വള്ളം മത്സ്യത്തൊഴിലാളികള്‍ പിടിച്ചുകെട്ടി കരയിലെത്തിച്ചു. അര്‍ത്തുങ്കല്‍ കാട്ടൂര്‍ പൊള്ളേത്തൈ പള്ളിയുടെ തെക്കുവശം കടലില്‍ ശനിയാഴ്ച രാവിലെയാണ് മത്സ്യത്തൊഴിലാളികള്‍ വള്ളം കണ്ടെത്തിയത്. മത്സ്യബന്ധനത്തിന് ഉപയോഗിക്കുന്ന തരത്തിെല വള്ളമാണെങ്കിലും കേരളത്തില്‍ ഉപയോഗിക്കുന്ന വിധത്തിലുള്ളതെല്ലന്ന് അര്‍ത്തുങ്കല്‍ തീരദേശ പൊലീസ് പറഞ്ഞു. രജിസ്ട്രേഷന്‍ നമ്പറും മറ്റുമൊന്നും കാണുന്നില്ല. അറബിയിെല പേര് മാത്രമാണുള്ളത്. കുറെ നാളായി കടലില്‍ ഒഴുകിനടന്നതിെൻറ ലക്ഷണം കാണുന്നുണ്ട്. ആകെ മുരിങ്ങപിടിച്ച് വഴുക്കല്‍ വന്നനിലയിലാണ്. വള്ളം പൊേള്ളത്തൈ ശാസ്ത്രിമുക്കില്‍ തീരത്ത് കയറ്റിവെച്ചു. കൂടുതല്‍ അന്വേഷണത്തിന് കോസ്റ്റല്‍ വകുപ്പിനെ അറിയിച്ചിട്ടുണ്ടെന്ന് അര്‍ത്തുങ്കല്‍ പൊലീസ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.