സീറോ ​വേസ്​റ്റ്​ ചെങ്ങന്നൂർ ആറ്​ മാസത്തിനകം -സജി ചെറിയാൻ എം.എൽ.എ

ചെങ്ങന്നൂര്‍: ആറ് മാസത്തിനുള്ളിൽ ചെങ്ങന്നൂരിൽ സമ്പൂർണ മാലിന്യനിർമാർജന പദ്ധതിയായ സീറോ വേസ്റ്റ് ചെങ്ങന്നൂർ നടപ്പാക്കും. ഇതിന് ചെങ്ങന്നൂരിലെ ജനപ്രതിനിധികളുടെയും ഉദ്യോഗസ്ഥരുടെയും ശിൽപശാല സംഘടിപ്പിച്ചു. സജി ചെറിയാൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു. മാലിന്യനിർമാർജന പഠനത്തിന് ഹരിതകേരളം മിഷന്‍, ശുചിത്വമിഷന്‍, കില, തിരുവനന്തപുരം കോർപറേഷനിലെ ആരോഗ്യവിഭാഗം എന്നീ ഏജന്‍സികളുടെ ഉദ്യോഗസ്ഥര്‍ എന്നിവർ നഗരത്തിൽ പെരുങ്കുളം പാടം, നഗരസഭ കാര്യാലയ പരിസരം, ശാസ്താംപുറം ചന്ത എന്നിവിടങ്ങളിലും മാലിന്യം വ്യാപകമായി തള്ളുന്ന കേന്ദ്രങ്ങളിലും നടത്തിയ പഠനങ്ങളുടെ അടിസ്ഥാനത്തിെല റിപ്പോർട്ടാണ് അവതരിപ്പിച്ചത്. ചെങ്ങന്നൂര്‍ നഗരത്തില്‍ മാത്രമായി ദിേനന എട്ടുടണ്‍ മാലിന്യവും താലൂക്കാകെ 22 ടണ്‍ മാലിന്യവും ഉൽപാദിപ്പിക്കുന്നുണ്ട്. ഇതിന് പരിഹാരമായി ഉറവിടങ്ങളിൽതന്നെ പരമാവധി മാലിന്യം സംസ്‌കരിക്കാനുള്ള സംവിധാനവും തയാറാക്കും. മാലിന്യം വീടുകളിൽ തന്നെ സംസ്കരിക്കുന്നതിന് ബോധവത്കരണം നടത്തും. കഴിയാത്തവർക്ക് വീടുകളിൽ എത്തി ഇവ ശേഖരിക്കാനും വീടുകളിൽനിന്ന് മാലിന്യം സംസ്കരണകേന്ദ്രത്തിൽ എത്തിക്കാനും ക്രമീകരണമുണ്ടാക്കും. നഗരത്തി​െൻറ വിവിധ കേന്ദ്രങ്ങളിൽ ഘട്ടംഘട്ടമായി 50 എയ്റോബിക് യൂനിറ്റ് സ്ഥാപിക്കും. പൊതുസ്ഥലത്ത് മാലിന്യം വലിച്ചെറിയുന്നവർക്കെതിരെ കർശന നിയമ നടപടി സ്വീകരിക്കും. ഇതിന് നഗരസഭയിലെയും സമീപ പഞ്ചായത്തുകളിലെയും വിവിധ പ്രദേശങ്ങളിൽ സി.സി ടി.വി കാമറകൾ സ്ഥാപിക്കാനും നിർദേശമുണ്ട്. ഈ പ്രവർത്തനങ്ങളുടെ തുടക്കമെന്ന നിലയിൽ ഒരുകോടി രൂപ െചലവഴിച്ച് ചെങ്ങന്നൂർ നഗരത്തിലും മാന്നാറിലും നഗര സൗന്ദര്യവത്കരണം നടപ്പാക്കും. നഗരത്തിലെ വഴിവിളക്കുകളുടെ നിലവാരം ഉയർത്തും. നിയോജക മണ്ഡലത്തിലെ കുളങ്ങളും തോടുകളും മറ്റുജലാശയങ്ങളും ശുദ്ധീകരിക്കും. നഗരത്തിലെ ഓടകൾ വൃത്തിയാക്കും, പ്രൈമറി ഹെൽത്ത് സ​െൻററുകൾ, സ്കൂളുകൾ എന്നിവിടങ്ങളിലെ ശൗചാലയങ്ങളും പരിസരവും അറ്റകുറ്റപ്പണി നടത്തും. തണൽ പ്രോഗ്രാം ഡയറക്ടർ ഷിബു കെ. നായർ ക്ലാസ് നയിച്ചു. യോഗത്തിൽ മാവേലിക്കര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് കെ. രഘുപ്രസാദ്, ചെങ്ങന്നൂർ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡൻറ് ജി. വിവേക്, നഗരസഭ വൈസ് ചെയർപേഴ്സൻ കുഞ്ഞൂഞ്ഞമ്മ പറമ്പത്തൂർ, ജില്ല പഞ്ചായത്ത് അംഗങ്ങളായ ജെബിൻ പി. വർഗീസ്, ജോജി ചെറിയാൻ, ശോഭ വർഗീസ്, വി.വി. അജയൻ, പഞ്ചായത്ത് പ്രസിഡൻറുമാരായ കെ.കെ. രാധമ്മ , ടി.ടി. ഷൈലജ, രശ്മി രവീന്ദ്രൻ, ഏലിക്കുട്ടി കുര്യാക്കോസ്, ലെജുകുമാർ, ശിവൻകുട്ടി ഐലാരത്തിൽ, വി.കെ. ശോഭ, പുഷ്പലത മധു എന്നിവർ സംസാരിച്ചു. ചെങ്ങന്നൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് എൻ. സുധാമണി സ്വാഗതം പറഞ്ഞു. ചെങ്ങന്നൂർ ഡിവൈ.എസ്.പി അനീഷ് വി. കോര, തഹസിൽദാർ കെ.ബി. ശശി, തിരുവനന്തപുരം കോർപറേഷൻ ഹെൽത്ത് ഇൻസ്പെക്ടർമാരായ അനിൽ റോയ്, അനിൽ, വിവിധ ഉദ്യോഗസ്ഥർ തുടങ്ങിയവർ ശിൽപശാലയിൽ പങ്കെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.