നവ്യാനുഭവമായി അലങ്കാരവസ്​തു പ്രദർശനം

മുഹമ്മ: അലങ്കാരവസ്തുക്കളുടെ പ്രദര്‍ശനം വിദ്യാര്‍ഥികള്‍ക്ക് പുതിയ അനുഭവമായി. വിദ്യാഭ്യാസ വകുപ്പി​െൻറ ഹരിതോത്സവത്തി​െൻറ ഭാഗമായി പുനരുപയോഗ ദിനത്തില്‍ മുഹമ്മ സി.എം.എസ് എല്‍.പി സ്‌കൂളില്‍ ഒരുക്കിയ പ്രദര്‍ശനമാണ് അറിവി​െൻറ വാതായനങ്ങള്‍ തുറന്നത്. എസ്.ഡി കോളജ് സുവോളജി വിഭാഗത്തിലെ ജലവിഭവ ഗവേഷണകേന്ദ്രത്തി​െൻറ സഹകരണത്തോടെയായിരുന്നു പ്രദര്‍ശനം. കുളവാഴയില്‍ നിര്‍മിച്ച ശ്രീനാരായണഗുരു, എ.പി.ജെ. അബ്ദുൽ കലാം എന്നിവരുടെ മാതൃകകള്‍, ഫ്രൂട്ട് ട്രേ, മറ്റുപാത്രങ്ങള്‍, വിവിധ മൃഗങ്ങളുടെ മാതൃകകള്‍, കിഴങ്ങുവര്‍ഗങ്ങള്‍, കൂണ്‍ വിത്ത് വളര്‍ത്താനുള്ള വയ്ക്കോല്‍ െബഡിന് പകരമായും ചാണക വറളിക്ക് പകരമായി ഉപയോഗിക്കാവുന്ന ബയോമാസ് ബ്രിക്കറ്റുകള്‍, തണ്ടും ഇലകളും ഉപയോഗിച്ചുള്ള സോഫ്റ്റ് ബോര്‍ഡും കാര്‍ഡുകളും എന്നിങ്ങനെയുള്ള വിവിധ ഉല്‍പന്നങ്ങള്‍ ആകര്‍ഷകമായി. സുവോളജി വിഭാഗം തലവന്‍ ഡോ. ജി. നാഗേന്ദ്രപ്രഭുവി​െൻറ നേതൃത്വത്തിലാണ് കോളജിലെ വിദ്യാര്‍ഥികള്‍ വിവിധതരം ഉല്‍പന്നങ്ങള്‍ തയാറാക്കി പ്രദര്‍ശനം സംഘടിപ്പിക്കുന്നത്. ഗവേഷക വിദ്യാര്‍ഥികളായ ഹരി, അനൂപ് എന്നിവര്‍ പ്രദര്‍ശനത്തെക്കുറിച്ച് വിവരണം നല്‍കി. അമലയുടെ നേതൃത്വത്തില്‍ ഒറിഗാമി നിര്‍മാണവും നടന്നു. പുനരുപയോഗദിന പരിപാടി ബി.പി.ഒ എം.എന്‍. ഹരികുമാറും പ്രദര്‍ശനം ഹെഡ്മിസ്ട്രസ് ജോളി തോമസും ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡൻറ് കെ.പി. സുധീര്‍ അധ്യക്ഷത വഹിച്ചു. ചന്ദ്രബാബു, അധ്യാപികമാരായ പി.സി. റേച്ചല്‍, വി.എ. ജിനുമോള്‍, ജെസി തോമസ് എന്നിവര്‍ സംസാരിച്ചു. മതേതര കക്ഷികൾ ഒന്നിക്കണമെന്ന് ആലപ്പുഴ: നരേന്ദ്ര മോദിയുടെ ഏകാധിപത്യവും ബി.ജെ.പിയുടെയും ആർ.എസ്.എസി​െൻറയും വർഗീയ നിലപാടുകളും രാജ്യത്തിന് ആപത്കരമാെണന്നും ഇതിനെതിരെ മതേതര കക്ഷികൾ ഒന്നിക്കണമെന്നും അഗ്രോ ഇൻഡസ്ട്രിയൽ കോർപറേഷൻ ചെയർമാൻ സുൽഫിക്കർ മയൂരി. ക്വിറ്റ് ഇന്ത്യ ദിനാചരണ സംസ്ഥാനതല ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു അദ്ദേഹം. യോഗത്തിൽ എൻ.വൈ.സി സംസ്ഥാന പ്രസിഡൻറ് ഷനിൻ മന്നരാജ് അധ്യക്ഷത വഹിച്ചു. എൻ.സി.പി ജില്ല പ്രസിഡൻറ് എൻ. സന്തോഷ് കുമാർ മുഖ്യപ്രഭാഷണം നടത്തി. എൻ.വൈ.സി അഖിലേന്ത്യ സെക്രട്ടറി അഫ്സൽ കുഞ്ഞുമോൻ, പി.എ. സമദ് എന്നിവർ സംസാരിച്ചു. റോഡുവക്കിലെ മരങ്ങൾ അപകടഭീഷണിയാകുന്നു അമ്പലപ്പുഴ: കാലവർഷം ശക്തമായിട്ടും അപകടാവസ്ഥയിലായ തണൽ മരങ്ങൾ മുറിച്ചുമാറ്റുന്നതിൽ വീഴ്ച. കഴിഞ്ഞദിവസം അമ്പലപ്പുഴ കച്ചേരിമുക്കിൽ തണൽമരത്തി​െൻറ കൂറ്റൻ ശിഖരം ഒടിഞ്ഞുവീണു. രാത്രിയായതിനാൽ വൻ ദുരന്തം ഒഴിവായി. ഒരുമാസം മുമ്പ് നീർക്കുന്നത്തും കൂറ്റൻ തണൽ മരങ്ങൾ കാറ്റിൽ കടപുഴകിയിരുന്നു. ദേശീയപാതക്കരികിൽ ഈ രീതിയിൽ നിരവധി തണൽ മരങ്ങളാണ് അപകട ഭീഷണിയുയർത്തി നിൽക്കുന്നത്. ഇവ വെട്ടിമാറ്റാൻ പൊതുമരാമത്ത് വകുപ്പോ ദുരന്തനിവാരണ അതോറിറ്റിയോ തയാറാകാത്തതിനാൽ ഇനിയും ഇത്തരം ദുരന്തം ആവർത്തിക്കുമെന്നും ആശങ്കയുയർന്നിട്ടുണ്ട്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.