ആറാട്ടുപുഴ: പിതൃമോക്ഷ പ്രാപ്തിക്ക് തീർഥഘട്ടങ്ങളില്‍ ശനിയാഴ്ച കര്‍ക്കടകവാവ് ബലിതര്‍പ്പണം. മധ്യതിരുവിതാംകൂറിൽ ഏറ്റവും കൂടുതൽ ജനം ബലിതർപ്പണത്തിന് എത്തുന്ന തൃക്കുന്നപ്പുഴയിൽ വെള്ളിയാഴ്ചതന്നെ ഭക്തരെക്കൊണ്ട് നിറഞ്ഞു. കാലവർഷക്കെടുതിമൂലം ആലുവ മണപ്പുറത്ത് ഇക്കുറി ബലിതർപ്പണം പ്രയാസകരമായതിനാൽ തൃക്കുന്നപ്പുഴയിൽ തിരക്ക് വർധിക്കുമെന്നാണ് കരുതുന്നത്. തൃക്കുന്നപ്പുഴ ശ്രീധർമശാസ്ത ക്ഷേത്രത്തിെൻറ നേതൃത്വത്തിൽ വിശ്വാസികൾക്ക് വിപുല സൗകര്യങ്ങളാണ് തീരത്ത് ഒരുക്കിയിരിക്കുന്നത്. നാല് ലക്ഷത്തിലധികം പേർ ഇക്കുറി പങ്കെടുക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ശനിയാഴ്ച പുലർച്ച നാലുമുതലാണ് ചടങ്ങുകൾക്ക് തുടക്കം. കർമികൾക്ക് പിതൃതർപ്പണ ചടങ്ങ് നടത്താൻ കടൽത്തീരത്ത് അമ്പതോളം ബലിത്തറകൾ ഒരുക്കിയിട്ടുണ്ട്. ക്ഷേത്രത്തിന് മുന്നിൽ പ്രത്യേകം തയാറാക്കിയ യജ്ഞശാലയിൽ ക്ഷേത്ര മേൽശാന്തി തെക്കിനയ്യത്ത് ചന്ദ്രമന ഇല്ലത്ത് ഇൗശ്വരൻ നമ്പൂതിരിയുടെയും 15 ബ്രാഹ്മണരുടെയും നേതൃത്വത്തിൽ പിതൃപൂജ, തിലഹവനം എന്നിവ നടത്താനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്. ആറാട്ടുപുഴ, തൃക്കുന്നപ്പുഴ പഞ്ചായത്തുകളിലെ വിവിധ ക്ഷേത്രങ്ങളുടെ നേതൃത്വത്തിൽ ബലിതർപ്പണ ചടങ്ങുകൾ നടക്കും. വലിയഴീക്കലിൽ വാവുബലി തർപ്പണത്തിന് ഒരുക്കം പൂർത്തിയായി. വലിയഴീക്കൽ സുബ്രഹ്മണ്യസ്വാമി ദേവസ്വമാണ് ചടങ്ങുകൾക്ക് മേൽനോട്ടം വഹിക്കുന്നത്. കള്ളിക്കാട് ശ്രീരുദ്ര മഹാദേവ ദേവീക്ഷേത്ര ദേവസ്വത്തിെൻറ നേതൃത്വത്തിൽ വാവുബലി തർപ്പണം നടക്കും. ശനിയാഴ്ച പുലർച്ച മൂന്ന് മുതൽ ശിവനട ജങ്ഷനിൽ കടലോരത്താണ് പിതൃതർപ്പണം. മേൽശാന്തി സുനിൽ മുഖ്യകാർമികനാവും. കിഴക്കേ കരയിലുള്ളവർക്ക് എത്താൻ കനകക്കുന്നിൽ സൗകര്യമൊരുക്കിയിട്ടുണ്ടെന്ന് ഭാരവാഹികൾ അറിയിച്ചു. തറയിൽക്കടവ് മഹാദേവ ക്ഷേത്രത്തിലും ശനിയാഴ്ച പുലർച്ച മൂന്ന് മുതൽ കർക്കടക വാവുബലി ചടങ്ങുകൾ നടക്കും. കടലോരത്തെ ക്ഷേത്ര മീനൂട്ടുകടവിലാണ് ബലിതർപ്പണം. എ.കെ.ഡി.എസ് 158ാം നമ്പർ ശ്രീവ്യാസ സ്മാരക അരയജന സഭയാണ് ചടങ്ങുകൾക്ക് നേതൃത്വം നൽകുന്നത്. തിലഹവനം, പിതൃപൂജ, കുടുംബാർച്ചന എന്നിവക്കും സൗകര്യമുണ്ട്. സബ് ജൂനിയര്‍ ബാസ്‌കറ്റ്; സമൂഹമാധ്യമ ചാനലുകള്‍ ആരംഭിച്ചു ആലപ്പുഴ: 45ാമത് കേരള സ്റ്റേറ്റ് സബ് ജൂനിയര്‍ ബാസ്‌കറ്റ്‌ബാള്‍ ചാമ്പ്യന്‍ഷിപ്പിെൻറ പ്രചാരണാര്‍ഥമുള്ള സമൂഹമാധ്യമ ചാനലുകള്‍ ആരംഭിച്ചു. ചാമ്പ്യന്‍ഷിപ് വേദിയായ പുന്നപ്ര കപ്പക്കട ജ്യോതിനികേതന്‍ സി.ബി.എസ്.ഇ സീനിയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ നടത്തിയ ചടങ്ങില്‍ പ്രിന്‍സിപ്പൽ സെന്‍ കല്ലുപുര ഉദ്ഘാടനം ചെയ്തു. വൈ.എം.സി.എ പ്രസിഡൻറ് ഡോ. പി. കുരിയപ്പന്‍ വര്‍ഗീസ് അധ്യക്ഷത വഹിച്ചു. ഓര്‍ഗനൈസിങ് കമ്മിറ്റി അംഗങ്ങളായ തോമസ് മത്തായി കരിക്കംപള്ളില്‍, അനില്‍ ജോര്‍ജ്, മോഹന്‍ ജോര്‍ജ്, റോണി മാത്യു, പി.എ. അല്‍ഫോൻസ് തുടങ്ങിയവര്‍ പങ്കെടുത്തു. ഫേസ്ബുക്ക്, വാട്‌സ്ആപ്പ് തുടങ്ങിയ മാധ്യമങ്ങളിലുടെ ചാമ്പ്യന്‍ഷിപ്പുമായി ബന്ധപ്പെട്ടവര്‍ക്ക് വിവരങ്ങളും വിശേഷങ്ങളും ഫലപ്രദമായി കൈമാറാനുള്ള സംവിധാനങ്ങളാണ് ഒരുക്കിയിട്ടുള്ളത്. സെപ്റ്റംബര്‍ 28 മുതല്‍ ഒക്ടോബര്‍ രണ്ടുവരെയാണ് ചാമ്പ്യന്‍ഷിപ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.