കൊച്ചി: അമരവിള എക്‌സൈസ് റേഞ്ച് ഉദ്യോഗസ്ഥര്‍ അറസ്റ്റ് ചെയ്ത യുവാവ് തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയിലെ ജയില്‍ സെല്ലില്‍ മരിച്ച സംഭവത്തില്‍ വീണ്ടും പോസ്റ്റ്മോര്‍ട്ടം നടത്തേണ്ടതില്ലെന്ന് ഹൈകോടതി. ലഹരിമരുന്ന് കടത്തിയെന്ന് ആരോപിച്ച് എക്‌സൈസ് അറസ്റ്റ് ചെയ്യുകയും പിന്നീട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തുകയും ചെയ്ത കളിയിക്കാവിള ആര്‍.സി സ്ട്രീറ്റില്‍ അനീഷിെൻറ (19) മൃതദേഹം വീണ്ടും പോസ്റ്റ്മോർട്ടം നടത്തണമെന്നാവശ്യപ്പെട്ട് മാതാവ് മീനയും മാതൃസഹോദരൻ കുമാറും സമർപ്പിച്ച ഹരജി കോടതി തള്ളി. ജൂലൈ 23ന് എക്‌സൈസ് കസ്റ്റഡിയിലെടുത്ത അനീഷിനെ പിന്നീട് തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും രണ്ടാം ദിവസം ആശുപത്രിയിലെ ടോയ്‌ലറ്റില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തുകയുമായിരുന്നു. മൃതദേഹത്തിലുണ്ടായ മുറിവുകൾ പോസ്റ്റ്മോർട്ടം ചെയ്ത ഡോക്ടർമാർപോലും വേണ്ടവിധം പരിശോധിച്ചിട്ടില്ലെന്നും യഥാർഥ മരണകാരണം കണ്ടെത്തിയിട്ടില്ലെന്നും ചൂണ്ടിക്കാട്ടിയായിരുന്നു ഹരജി. അതേസമയം, മൃതദേഹത്തിൽ മുറിവുകൾ ഉണ്ടായിരുന്നില്ലെന്ന് പൊലീസ് കോടതിയെ അറിയിച്ചു. തുടർന്ന്, ശരീരത്തിലുണ്ടായ പോറലുകൾ പോസ്റ്റ്മോർട്ട സമയത്ത് ഉണ്ടായതാണെന്ന് ചൂണ്ടിക്കാട്ടിയ കോടതി ഹരജി തള്ളുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.