കാർഷിക ഗ്രാമവികസന ബാങ്കിൽ നിയമനം നിലച്ചിട്ട്​ 23 വർഷം

കൊച്ചി: ബാങ്കിങ് ഭാരം അനുദിനം വർധിക്കുേമ്പാഴും സംസ്ഥാന സഹകരണ കാർഷിക ഗ്രാമവികസന ബാങ്ക് ഉദ്യോഗസ്ഥ ദാരിദ്ര്യത്തിൽ. ബാങ്കിൽ സ്ഥിരനിയമനം നിലച്ചിട്ട് 23 വർഷമായി. 509 സ്ഥിരം ജീവനക്കാർ വേണ്ടിടത്ത് ഇപ്പോഴുള്ളത് 203 പേർ മാത്രം. പകുതിയോളം ജീവനക്കാർ വിരമിച്ചിട്ടും നിയമനം നടക്കാത്തതിനാൽ ബാങ്കി​െൻറ പ്രവർത്തനം താളം തെറ്റിയ നിലയിലാണ്. 1995ൽ അപെക്സ് സഹകരണ സ്ഥാപനങ്ങളിലെ നിയമനം പി.എസ്.സി വഴി ആക്കിയതോടെയാണ് സ്ഥിരനിയമനം നിലച്ചത്. പകുതിയിലധികം പേർ വിരമിച്ചതോടെ സ്ഥിരം ജീവനക്കാരുടെ എണ്ണം ആവശ്യമായതി​െൻറ 40 ശതമാനത്തിൽ താഴെയായി. നിലവിലെ 203 ജീവനക്കാരിൽ വലിയൊരുപങ്കും മൂന്നുവർഷത്തിനകം വിരമിക്കും. ഇത് ബാങ്കി​െൻറ പ്രവർത്തനത്തെ ഗുരുതരമായി ബാധിക്കുമെന്ന് ബാങ്ക് ജീവനക്കാർ പറയുന്നു. നിലവിൽ ഒഴിവുള്ളിടങ്ങളിൽ കരാർ, താൽക്കാലിക ജീവനക്കാരെ നിയമിച്ചാണ് ബാങ്ക് മുന്നോട്ട് പോകുന്നത്. ഇതിലാകെട്ട ഉന്നതസ്ഥാനങ്ങളിലിരിക്കുന്നവരുടെ ഇഷ്ടക്കാരെ തിരുകിക്കയറ്റുകയാണെന്നാണ് ആരോപണം. നിയമനക്കാര്യത്തിൽ ഏതാനും മാസം മുമ്പ് സർക്കാർ അനുമതിയാെയങ്കിലും ഇനി പി.എസ്.സി യോഗത്തിൽ പരിഗണിക്കുന്നതടക്കം നടപടി പൂർത്തിയാവേണ്ടതുണ്ട്. കഴിഞ്ഞ യു.ഡി.എഫ് സർക്കാറി​െൻറ അവസാന കാലത്ത് മാത്രം 150ഒാളം കരാർ, താൽക്കാലിക നിയമനങ്ങളാണ് നടന്നത്. സഹകരണ നിയമമനുസരിച്ച് കരാർ നിയമനങ്ങളുടെ കാലാവധി പരമാവധി അഞ്ചു വർഷമെന്നിരിക്കെ ഇതിനോടടുത്ത സർവിസുണ്ടായിരുന്ന പലരെയും വീണ്ടും തിരുകിക്കയറ്റിയെന്നും ആരോപണമുണ്ട്. ഇതിനിടെ, അഴിമതിയടക്കം പ്രശ്നങ്ങൾ ചൂണ്ടിക്കാട്ടി കാർഷിക വികസന ബാങ്ക് എംേപ്ലായീസ് യൂനിയൻറ (ബെഫി) നേതൃത്വത്തിൽ ജീവനക്കാർ ജൂലൈ 24 മുതൽ റിലേ സത്യഗ്രഹം നടത്തിയിരുന്നു. പൂജ്യം ശതമാനം മാർജിനിലും നെഗറ്റീവ് മാർജിനിലും പ്രാഥമിക ബാങ്കുകൾക്ക് വായ്പ കൊടുക്കുന്ന നിലയിലേക്ക് കെടുകാര്യസ്ഥത ബാങ്കിനെ എത്തിച്ചതായി സംസ്ഥാന കാർഷിക വികസന ബാങ്ക് എംേപ്ലായീസ് യൂനിയൻ ജനറൽ സെക്രട്ടറി എസ്. രമേശൻ ആരോപിച്ചു. ബാങ്കിൽ കമ്പ്യൂട്ടറുകൾ അടക്കം അടിസ്ഥാന സൗകര്യങ്ങൾ പോലുമില്ല. ഇൗ സാഹചര്യത്തിൽ കൂടുതൽ ജീവനക്കാർ വിരമിക്കുന്നത് ബാങ്കി​െൻറ പ്രവർത്തനം നിശ്ചലമാക്കുമെന്ന് രമേശൻ ചൂണ്ടിക്കാട്ടി. ബിനോയ് തോമസ്
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.