കൊച്ചി: കേന്ദ്രമന്ത്രിയും ഉത്തർപ്രദേശ് മുഖ്യമന്ത്രിയുമായിരുന്ന എച്ച്.എൻ. ബഹുഗുണയുടെ ജന്മശതാബ്ദി ആഘോഷം 12ന് പത്തടിപ്പാലം പി.ഡബ്ല്യു.ഡി കോംപ്ലക്സ് ഒാഡിറ്റോറിയത്തിൽ നടക്കും. രാവിലെ ഒമ്പതിന് മന്ത്രി എ.കെ. ശശീന്ദ്രൻ ഉദ്ഘാടനം ചെയ്യും. ജന്മശതാബ്ദി ആഘോഷ കമ്മിറ്റി ദേശീയ കൺവീനർ ഡോ. എ. നീലലോഹിതദാസ് അധ്യക്ഷത വഹിക്കും. പ്രഫ. കെ.വി. തോമസ് എം.പി മുഖ്യപ്രഭാഷണം നടത്തും. എം.എം. ലോറൻസ്, പി.സി. ചാേക്കാ, ഫ്രാൻസിസ് േജാർജ്, ടി.എം. അഹമ്മദ് കബീർ എം.എൽ.എ, ജോസ് തെറ്റയിൽ, പ്രകാശ് ബാബു, ജമീല പ്രകാശം തുടങ്ങിയവർ സംസാരിക്കും. ഉച്ചക്ക് രണ്ടിന് സെമിനാറിൽ 'മതേതരത്വം നേരിടുന്ന വെല്ലുവിളികൾ' വിഷയത്തിൽ അഡ്വ. തമ്പാൻ തോമസും 'ജുഡീഷ്യറി നേരിടുന്ന വെല്ലുവിളികൾ' വിഷയത്തെക്കുറിച്ച് ഡോ. സെബാസ്റ്റ്യൻ േപാളും 'സോഷ്യലിസം നേരിടുന്ന വെല്ലുവിളികൾ' വിഷയത്തെക്കുറിച്ച് ഡോ. വർഗീസ് ജോർജും പ്രബന്ധം അവതരിപ്പിക്കും. വൈകീട്ട് നാലിന് മുൻ പ്രധാനമന്ത്രി എച്ച്.ഡി. ദേവഗൗഡ എൻ.എച്ച്. ബഹുഗുണ അനുസ്മരണപ്രഭാഷണം നടത്തും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.