ഇടമലയാർ: മൂന്ന് ഷട്ടറുകൾ ഒരുമീറ്റർ വീതം താഴ്ത്തി

കോതമംഗലം: വ്യാഴാഴ്ച രാവിലെ ഉയർത്തിയ ഇടമലയാർ ഡാമി​െൻറ മൂന്ന് ഷട്ടറുകൾ ഒരുമീറ്റർ വീതം താഴ്ത്തി. നീരൊഴുക്ക് കുറഞ്ഞതോടെ വെള്ളിയാഴ്ച ഉച്ചയോടെ വൈദ്യുതി വകുപ്പ് ഷട്ടറുകൾ താഴ്ത്തുകയായിരുന്നു. വ്യാഴാഴ്ച ഇടമലയാർ ഡാമി​െൻറ മൂന്ന് ഷട്ടറുകൾ രണ്ട് മീ. വീതവും ഒരു ഷട്ടർ ഒരു മീറ്ററുമാണ് ഉയർത്തിയിരുന്നത്. ഇടുക്കി ഡാമി​െൻറ മുഴുവൻ ഷട്ടറുകളും തുറന്ന സാഹചര്യത്തിൽ പെരിയാറിലേക്ക് രണ്ട് ഡാമുകളിൽനിന്നും ഒരുമിച്ചെത്തുന്ന വെള്ളത്തി​െൻറ ഒഴുക്ക് നിയന്ത്രിക്കാനാണ് ഷട്ടറുകൾ താഴ്ത്തിയത്. രാവിലെ ഭൂതത്താൻകെട്ട് ഡാമിൽ ജലനിരപ്പ് 29 മീറ്ററിനടുത്തായിരുന്നു. എന്നാൽ, വൈകീട്ടോടെ 30.45 മീറ്ററായി ഉയർന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.