അഖിലേന്ത്യ സംഗീത മത്സരം ഓഡിഷൻ

ന്യൂഡൽഹിയിൽ സെപ്റ്റംബറിൽ നടക്കുന്ന 38ാമത് അഖിലേന്ത്യ ലളിത, ചലച്ചിത്ര സംഗീത മത്സരത്തിനുള്ള സംസ്ഥാനതല ഓഡിഷൻ ഞായറാഴ്ച രാവിലെ 9.30ന് എറണാകുളം പ്രോവിഡൻസ് റോഡിലെ വളവി ഹാളിൽ നടക്കും. സംഘം കലാ ഗ്രൂപ്പി​െൻറ ആഭിമുഖ്യത്തിൽ നടത്തുന്ന മത്സരത്തിൽ സബ് ജൂനിയർ (അഞ്ച് -12), ജൂനിയർ (12-18), സീനിയർ (18-30) എന്നിങ്ങനെ മൂന്നു വിഭാഗങ്ങളുണ്ടാകും. ഓരോവിഭാഗത്തിലും ഒന്നാം സ്ഥാനം നേടുന്നവരെ സംസ്ഥാന ടീമിലേക്ക് തെരഞ്ഞെടുക്കും. വിവരങ്ങൾക്ക്: 9446463518. ചങ്ങമ്പുഴ പാർക്കിൽ വെള്ളിയാഴ്ച വൈകീട്ട് ആറിന് വൈക്കത്ത് പാച്ചുമൂത്തത് അനുസ്മരണം നടക്കും. പെരിങ്ങര രാമൻനമ്പൂതിരി സംസാരിക്കും. ശനിയാഴ്ച വൈകീട്ട് ആറിന് മെട്രോ വോയ്സ് ഇടപ്പള്ളി അവതരിപ്പിക്കുന്ന ജോൺസൺ മാസ്റ്റർ അനുസ്മരണ ഗാനമേള നടക്കും. ഞായറാഴ്ച രാവിലെ ഒമ്പത് മുതൽ അക്ഷര ശ്ലോക പരിശീലന ക്ലാസ്, ഉച്ചക്ക് രണ്ട് മുതൽ അഞ്ച് വരെ കാവ്യമൂല, വൈകീട്ട് ആറിന് വിദ്യോദയ സ്കൂൾ തേവക്കൽ സംഘടിപ്പിക്കുന്ന ചിത്രപ്രദർശനം എന്നിവ നടക്കും. തിങ്കളാഴ്ച വൈകീട്ട് ആറിന് വിദ്യോദയ സ്കൂൾ വിദ്യാർഥികൾ അവതരിപ്പിക്കുന്ന ദേശഭക്തിഗാനങ്ങൾ അരങ്ങേറും. ചൊവ്വാഴ്ച വൈകീട്ട് 5.30 മുതൽ 6.30 വരെ സീനിയർ സിറ്റിസൺസ് ഫോറം ആഴ്ചവട്ടം. ബുധനാഴ്ച രാവിലെ ഒമ്പത് മുതൽ സ്വാതന്ത്ര്യ ദിനാഘോഷ പരിപാടികൾ. ഉച്ചക്ക് രണ്ടിന് ഒ.എം അനുജൻ നവതി ആഘോഷം, വൈകീട്ട് ആറിന് രുഗ്മാംഗദചരിതം കഥകളിയും അരങ്ങേറും. വ്യാഴാഴ്ച വൈകീട്ട് ആറിന് തമിഴ് സാഹിത്യ യാത്ര പ്രഭാഷണം കമ്പരാമായണം നടക്കും. എ.എം. സാലൻ പ്രഭാഷണം നടത്തും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.