Aniyam supple

പെൺകരുത്തി​െൻറ പങ്കായം കുട്ടനാട്ടിലെയും അപ്പർകുട്ടനാട്ടിലെയും തുഴയെറിഞ്ഞ പെൺകയ്യുകൾ പുന്നമടയുടെ ഒാളങ്ങളെ കീറിമുറിക്കാൻ ആഗസ്റ്റ് 11ന് ഉണ്ടാകും. നൂറുകണക്കിന് പെണ്ണുങ്ങളാണ് അതിനുള്ള ഒരുക്കത്തിൽ മുഴുകിയിരിക്കുന്നത്. ആറാം ക്ലാസുകാരി ഷാനിമോൾ ഷാജി മുതൽ 80കാരി കാർത്യായനി വരെ തുഴെയറിയാൻ പുന്നമടയിലിറങ്ങുേമ്പാൾ അത് പെൺകരുത്തി​െൻറ വിളംബരം കൂടിയാണ്. വർഷം മുഴുവൻ കുട്ടനാടി​െൻറ വിവിധ ഭാഗങ്ങളിൽ നമ്മളെ അന്നമൂട്ടാൻ കൃഷിയിേലർപ്പെട്ടവരാണ് സ്ത്രീകളിൽ അധികവും. കുട്ടനാടൻ പാടശേഖരങ്ങൾക്കിടയിലൂടെ ഒരുകുടം കുടിവെള്ളത്തിനായി കിലോമീറ്ററുകൾ ചെറുവള്ളം തുഴഞ്ഞുപോയാണ് പലരും തുഴച്ചിൽ പരിശീലനം നേടിയിട്ടുള്ളത് തന്നെ. ഇക്കുറിയും ഞാറുനടുന്ന, കളപറിക്കുന്ന, കുഞ്ഞുവള്ളത്തിൽ വെള്ളത്തിന് പോകുന്ന, തിരുവാതിരക്ക് കൈകൊട്ടിപ്പാടുന്ന, കുഞ്ഞിനെ താലോലിക്കുന്ന ആ കരങ്ങൾ കൊണ്ട് തുഴപ്പാടകലങ്ങൾ തുഴഞ്ഞെറിഞ്ഞ് കുതിക്കാൻ നീരിടങ്ങളിൽ നൂറുകണക്കിന് പെൺകരങ്ങളാണ് ഒഴുകിക്കഴിഞ്ഞത്. ആലപ്പുഴ നെഹ്റു ട്രോഫി വാർഡിൽ വൈക്കത്തുകാരൻ ചിറ ഷാജിയുടെ വീട്ടിൽ ഷാജിയുടെ ഭാര്യ ഷനിതയും മകൾ സൗമ്യയും മത്സരങ്ങളുടെ തിരക്കിലാണ്. തെക്കനോടി വള്ളങ്ങളുടെ മത്സരത്തിൽ കെട്ടുവള്ളങ്ങളിലൊന്നായ വലിയവീട്ടിൽ ബോട്ട് ക്ലബി​െൻറ ചെല്ലിക്കാടൻ വള്ളത്തി​െൻറ ക്യാപ്റ്റനാണ് ആറാം ക്ലാസുകാരി സൗമ്യ. ഫ്രണ്ട്സ് വനിത ബോട്ട് ക്ലബി​െൻറ തറവള്ളമായ 'സാരഥി'യുടെ സാരഥിയാണ് അമ്മ ജനിത. 2014, 15, 16 വർഷങ്ങളിൽ തുടർച്ചയായി തെക്കൻ ഒാടി വള്ളങ്ങളുടെ മത്സരത്തിൽ ജനിത നയിച്ച വള്ളം ഒന്നാമതെത്തിയിട്ടുണ്ട്. ഷാജിയുടെ മകൻ എട്ടാം ക്ലാസുകാരൻ ഷാനുവും ചുണ്ടൻവള്ളങ്ങളിലൊന്നി​െൻറ ക്യാപ്റ്റനാണ്. വടക്കേ ആറ്റുപുറം ചുണ്ട​െൻറ ക്യാപ്റ്റനാണ് ഷാനു. തെക്കൻ ഒാടി ഇനത്തിൽ മാത്രം ഒരു വള്ളത്തിൽ 35 സ്ത്രീകളാണ് ഉണ്ടാവുക. അധികവും കർഷകരാണ്. എന്നാൽ, ഇക്കുറി അധ്യാപികമാർ അടക്കമുള്ളവർ തുഴയാൻ എത്തിയിട്ടുണ്ട്. -നിസാർ പുതുവന
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.