Aniyam supple5

ഞരമ്പുകൾ മുറുകുന്ന താളം -ഫ്രാൻസിസ് നൊറോണ ആഗസ്റ്റ് എന്ന് കേൾക്കുമ്പോഴേ വള്ളംകളിയുടെ താളം ഞരമ്പുകളിൽ മുറുകി തുടങ്ങും. കൊട്ടാരപ്പാലത്തിനടുത്തുള്ള എൻ.എസ്.എസ് കോളജിലായിരുന്നു ഡിഗ്രിക്ക് പഠിച്ചിരുന്നത്. കോളജ് വിദ്യാർഥികൾക്കായി അന്ന് നെഹ്റുേട്രാഫിയിൽ പ്രത്യേക മത്സരമുണ്ടായിരുന്നു. ചമ്പക്കുളംകാരനായ ജോണിക്കുട്ടി ജോസ് ആയിരുന്നു ഞങ്ങളുടെ വള്ളത്തി​െൻറ ക്യാപ്റ്റൻ. ഇരുട്ടുകുത്തി വിഭാഗത്തിൽപെട്ട ഹനുമാനിലാണ് അന്നൊക്കെ എൻ.എസ്.എസ് മത്സരത്തിനിറങ്ങിയിരുന്നത്. വള്ളംകളിയുടെ എല്ലാ സൗന്ദര്യവും അടുത്തുനിന്നും അതിലിറങ്ങിനിന്നും ആസ്വദിക്കാനായ ഒരാളെന്ന നിലയിൽ എവിടെയായിരുന്നാലും ആലപ്പുഴയുടെ ഈ ജലമാമാങ്കം എനിക്ക് ആവേശം പകരും. ഉത്തരാധുനിക മലയാള ചെറുകഥയിലെ കരുത്തുറ്റ ശബ്ദമായ ഫ്രാന്‍സിസ് നൊറോണ ത​െൻറ നാട്ടിലെ ഏറ്റവും വലിയ ഉത്സവമായ വള്ളംകളിയെ കുറിച്ചുള്ള ഗതകാല സ്മരണകൾ ഒാർത്തെടുക്കുകയാണ്. പോരാട്ടം നിറഞ്ഞ മത്സരത്തിനൊടുവിൽ ഇഞ്ചോടിഞ്ച് പൊരുതി ഫോട്ടോഫിനിഷിങ്ങിലാണ് കലാലയ ജീവിതത്തി​െൻറ അവസാനവർഷം ഹനുമാൻ വിജയിച്ചത്. ജയം നേടിയ സന്തോഷത്തിൽ 'ഹനുമാൻ ചാടിയവ​െൻറ ... പറിച്ചേ' എന്നുതുടങ്ങുന്ന അശ്ലീലച്ചുവയുള്ള പാട്ടാരോ പാടിത്തന്നപ്പോൾ കോളജ് മുഴുവനത് ഏറ്റുപാടിയത് ഇന്നും നിറഞ്ഞുനിൽക്കുന്ന ഓർമകളാണ്. അങ്ങനെ പാടാനും ഏറ്റുപാടാനുമൊക്കെയുള്ള മനസ്സ് ഇന്നിപ്പോൾ നമുക്കുണ്ടോ?. വാക്കുകൾ സൂക്ഷ്മതയോടെ വിനിമയം ചെയ്യേണ്ട കാലമാണ്. ഭീതിയുടെ നിഴൽ മറ്റെല്ലാത്തിനെയുംപോലെ കലയിലും സാഹിത്യത്തിലും പ്രതിഫലിച്ച് തുടങ്ങിയിരിക്കുന്നു. വല്ലാണ്ട് ഉലച്ചുകളഞ്ഞ വെള്ളപ്പൊക്കത്തി​െൻറ മുറിവുകൾ മറന്ന് കുട്ടനാട് വീണ്ടും മാനവികതയുടെ കൂടിച്ചേരലിന് കൈകോർക്കുമ്പോൾ അകലെയാണെങ്കിലും ആ താളത്തി​െൻറ മുറുക്കം എ​െൻറ നെഞ്ചിൻകൂട് ഏറ്റുവാങ്ങുന്നുണ്ട്. ചിത്രവിവരണം എ.പി 110 -ഫ്രാൻസിസ് നൊറോണ
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.