മൂവാറ്റുപുഴ: സ്നേഹ വീട്ടിലെ അമ്മമാർക്ക് നഷ്ടപ്പെട്ട സ്നേഹ സാമീപ്യം നൽകി വിദ്യാർഥികൾ. നഗരസഭക്ക് കീഴിലെ സ്നേഹവീട് അക്ഷരാർഥത്തിൽ സ്നേഹം കൊണ്ട് പൊതിഞ്ഞ ദിവസമായിരുന്നു ഇന്നലെ. ഇവിടത്തെ 80ന് മുകളിൽ പ്രായമുള്ള അമ്മച്ചിയും എട്ട് വയസ്സ് പ്രായമുള്ള കുട്ടികളുമായി സന്തോഷവും സങ്കടവും കളിയും ചിരിയുമായി ഒരു ദിവസം. ഈസ്റ്റ് മാറാടി ഗവ. വൊക്കേഷനൽ ഹയർ സെക്കൻഡറി സ്കൂളിലെ നാഷനൽ സർവിസ് സ്കീം വിദ്യാർഥികളാണ് സ്നേഹവീട്ടിലെത്തിയത്. ഇവരോടൊപ്പം സ്നേഹവീട്ടിലേക്ക് കുടുംബവുമായെത്തിയ സ്കൂളിലെ കൗൺസിലർ ഹണി സന്തോഷ് മകൻ സിയാൻ സന്തോഷിെൻറ ജന്മദിനവും അവിടെ ആഘോഷിച്ചു. ഇവിടത്തെ അമ്മമാർക്ക് സ്വന്തം മക്കളെയും ചെറുമക്കളെയും തിരിച്ച് കിട്ടിയ സന്തോഷം പോലെയായിരുന്നു അത്. അവരുടെ കണ്ണീരിലലിയുന്ന അനുഭവങ്ങൾക്ക് മുന്നിൽ എല്ലാവരും കരഞ്ഞു. എങ്കിലും ഒരുമിച്ചുള്ള കേക്ക് മുറിക്കലും മധുരപലഹാരങ്ങൾ കഴിക്കലും അനുഭവം പങ്കുവെയ്ക്കലുമെല്ലാം മറക്കാനാവാത്ത അനുഭവമായി. സ്നേഹ വീട്ടിൽ എത്തിയ വിദ്യാർഥികളെ ഇവിടത്തെ അമ്മച്ചിമാർ ചായയും മധുര പലഹാരങ്ങളും നൽകി സ്വീകരിച്ചു. അന്തേവാസികളും വിദ്യാർഥികളും ചേർന്ന് മൂവാറ്റുപുഴയിൽ അലഞ്ഞ് തിരിഞ്ഞു നടക്കുന്നവർക്കായി മുപ്പതോളം ഭക്ഷണപ്പൊതികളും ശരിയാക്കി നൽകി. മൂവാറ്റുപുഴ മുനിസിപ്പൽ കൗൺസിലറും സ്നേഹവീട് ചെയർമാനുമായ കെ.ബി. ബിനീഷ് കുമാർ, പ്രോഗ്രാം ഓഫിസർ സമീർ സിദ്ദീഖി പി, സ്കൂൾ കൗൺസിലർ ഹണി സന്തോഷ്, ജിമ്മി ഏലിയാസ്, ടി. പൗലോസ്, സന്തോഷ് കുമാർ കെ.എം, വിജയമ്മ, റിജുമോൻ ദേവസ്യ, പി.കെ. അനന്ദു, ബേസിൽ തുടങ്ങിയവർ നേതൃത്വം നൽകി. ഭാരവാഹികൾ മൂവാറ്റുപുഴ: ഒാൾ കേരള പൈനാപ്പിൾ മർച്ചൻറ്സ് അസോസിയേഷൻ ഭാരവാഹികൾ: ജോസ് പെരുമ്പിള്ളിക്കുന്നേൽ (പ്രസിഡൻറ്), ജിമ്മി പള്ളിത്താഴത്ത് (വൈസ് പ്രസിഡൻറ്), ജോസ് ചക്കാലക്കുന്നേൽ (സെക്രട്ടറി), ഷൈജി മലേക്കുടിയിൽ (ജോയൻറ് സെക്രട്ടറി), ജോസ് മോനിപ്പിള്ളിൽ (ട്രഷറർ), ഡൊമിനിക് സ്കറിയ, ജയ്സൺ ജോസ്, പി.സി. ജോസ്, ജോസ് ജെ. കുന്നത്ത്, ജോസ് തോമസ്, മാത്യു ജോസഫ് (കമ്മിറ്റിയംഗങ്ങൾ)
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.