വിജിലൻറ് ഗ്രൂപ് രൂപവത്​കരിച്ചു

പിറവം: സ്ത്രീ ശിശുസൗഹൃദ അന്തരീക്ഷം ഒരുക്കുന്നതി​െൻറ ഭാഗമായി രാമമംഗലം പഞ്ചായത്തിൽ കുടുംബശ്രീ അംഗങ്ങളുടെ വിജിലൻറ് ഗ്രൂപ്പുകൾ രൂപവത്കരിച്ചു. സ്ത്രീകൾക്കും കുട്ടികൾക്കുമെതിരായ അതിക്രമങ്ങൾ തടയുക എന്ന ലക്ഷ്യത്തോടെ ഓരോ വാർഡിൽനിന്നും അഞ്ച് അംഗങ്ങളെ ഉൾപ്പെടുത്തി രൂപവത്കരിച്ച ഗ്രൂപ്പുകൾക്ക് പ്രത്യേക പരിശീലനം നൽകി. പഞ്ചായത്ത്‌ പ്രസിഡൻറ് കെ.എ. മിനികുമാരി പരിശീലന പരിപാടി ഉദ്ഘാടനം ചെയ്തു. സി.ഡി.എസ് ചെയർപേഴ്‌സൻ ഷീബ യോഹന്നാൻ അധ്യക്ഷയായി. കമ്യൂണിറ്റി കൗൺസിലർ മഞ്ജു സി. രഘുവരൻ, ജെൻഡർ ആർ.പി. ലാലി ഗോപാലൻ, രാമമംഗലം എ.എസ്.ഐ ശിവകുമാർ എന്നിവർ ക്ലാസുകൾ നയിച്ചു. പഞ്ചായത്ത്‌ അംഗങ്ങളായ സിന്ധു രവി, പി.എം. പൈലി,.സ്മിത എൽദോസ്, പി.സി. ജോയ്, സതീഷ് സി.എ., സിലി പോൾ, ജെസി രാജു എന്നിവർ സംസാരിച്ചു. ഹൃദയ സംഗമം പിറവം: ഡി.വൈ.എഫ്.ഐ മണീട് മേഖല കമ്മിറ്റി മത ഭീകരതക്കെതിരായ ഹൃദയസംഗമം സംഘടിപ്പിച്ചു. കാരൂർക്കാവിൽ ബ്ലോക്ക് പ്രസിഡൻറ് പി.കെ. രാകേഷ് ഉദ്ഘാടനം ചെയ്തു. മേഖല പ്രസിഡൻറ് അഖിൽ രാജ് അധ്യക്ഷനായി. സംസ്ഥാന കമ്മിറ്റി അംഗം പി.ബി. രതീഷ് അഭിമന്യു അനുസ്മരണം നടത്തി. സി.പി.എം ഏരിയ കമ്മിറ്റി അംഗം ബീന ബാബുരാജ്, ലോക്കൽ സെക്രട്ടറി കെ.ബി. അരുൺ കുമാർ എന്നിവർ സംസാരിച്ചു. തുടർന്ന് അഭിമന്യുവിനെക്കുറിച്ച് വിഡിയോ പ്രദർശനവും നടന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.