സ്​റ്റുഡൻറ്സ് നഴ്സസ് അസോ. സംസ്ഥാന സമ്മേളനവും കലോത്സവവും

കൊച്ചി: സ്റ്റുഡൻറ്സ് നഴ്സസ് അസോസിയേഷൻ ഓഫ് ഇന്ത്യയുടെ 55 ാമത് സംസ്ഥാന സമ്മേളനവും കലോത്സവവും 'ധനക്' വ്യാഴം, വെള്ളി ദിവസങ്ങളിൽ കലൂർ റിന്യൂവൽ സ​െൻററിൽ നടക്കും. 120 നഴ്സിങ് കോളജുകൾ, 200 നഴ്സിങ് സ്കൂൾ എന്നിവിടങ്ങളിൽ നിന്നായി 3000 പേർ സമ്മേളനത്തിൽ പങ്കെടുക്കും. വ്യാഴാഴ്ച രാവിലെ ഒമ്പതിന് ഹൈബി ഈഡൻ എം.എൽ.എ സമ്മേളനം ഉദ്ഘാടനം ചെയ്യും. സിനിമ താരം സിജു വിൽസൺ മുഖ്യാതിഥിയാകും. ഒരേസമയം നാലു വേദികളിലാണ് കലോത്സവം. ക്വിസ്, സെമിനാറുകൾ, ചിത്രപ്രദർശനം എന്നിവയുമുണ്ടാകും. സംഘടനയുടെ മാഗസിൻ, കലണ്ടർ എന്നിവയുടെ പ്രകാശനവും നടക്കും. വാർത്ത സമ്മേളനത്തിൽ സ്റ്റുഡൻറ്സ് നഴ്സസ് അസോസിയേഷൻ സംസ്ഥാന ഉപദേശകൻ ഡി. അനീഷ്, വൈസ് പ്രസിഡൻറ് ജഗിൽ ചന്ദ്രൻ, സെക്രട്ടറി കെ.ടി. ശ്രേയസ് എന്നിവർ പങ്കെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.