മാളയിൽ അന്താരാഷ്​ട്ര ടൂറിസം സമ്മേളനം

കൊച്ചി: മാള ഹോളി ഗ്രേസ് അക്കാദമി ഓഫ് മാനേജ്മ​െൻറ് സ്റ്റഡീസി​െൻറ ആഭിമുഖ്യത്തിൽ ടൂറിസം മാനേജ്മ​െൻറും അനുബന്ധ പ്രശ്നങ്ങളും എന്ന വിഷയത്തിൽ ശനിയാഴ്ച അന്താരാഷ്ട്ര സമ്മേളനം അക്കാദമിയിൽ നടത്തും. രാവിലെ ഒമ്പതിന് കേന്ദ്ര ടൂറിസം മന്ത്രി അൽഫോൺസ് കണ്ണന്താനം ഉദ്ഘാടനം ചെയ്യും. മുൻ ചീഫ് െസക്രട്ടറി ജിജി തോംസൺ, സി എർത് പ്രൈവറ്റ് ലിമിറ്റഡ് ചെയർമാൻ രാജീവ് മാനുവേൽ, പാം ഗ്രൂപ് എം.ഡി അഭിലാഷ് മുരളീധരൻ, രസ റസ്റ്റാറൻറ് ചെയിൻ സ്ഥാപകൻ ദാസ് ശ്രീധരൻ എന്നിവർ ടൂറിസം മേഖലയിലെ സാധ്യത പദ്ധതികൾ അവതരിപ്പിക്കും. ഹോസ്പിറ്റാലിറ്റി മേഖലയിലെ പ്രശ്നങ്ങളെക്കുറിച്ച് താജ് മലബാർ റിസോർട്ട് ആൻഡ് സ്പാ ജനറൽ മാനേജർ സിബി മാത്യു പ്രബന്ധം അവതരിപ്പിക്കും. ടൂറിസം വകുപ്പ് ഡയറക്ടർ പി. ബാല കിരൺ അവലോകനം നടത്തും. കാലിക്കറ്റ് മുൻ വി.സി ഡോ. അബ്ദുൽസലാം മുഖ്യപ്രഭാഷണം നടത്തും. 22 രാജ്യങ്ങളിൽനിന്നുള്ള പ്രതിനിധികൾ പങ്കെടുക്കുമെന്ന് വാർത്ത സമ്മേളനത്തിൽ ഹോളി ഗ്രേസ് അക്കാദമി സി.ഇ.ഒ പ്രഫ. കെ. രവീന്ദ്രനാഥ് പറഞ്ഞു. ഡയറക്ടർമാരായ ആൻറണി മാളിയേക്കൽ, കെ.ടി. ബെന്നി, ജയിംസ് മാളിയേക്കൽ എന്നിവർ പങ്കെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.