മണ്ണഞ്ചേരി: സൈക്കിളിൽ റോഡ് മുറിച്ച് കടക്കുന്നതിനിടെ കാറിടിച്ച് വിദ്യാർഥിനിക്ക് ഗുരുതര പരിക്കേറ്റു. കലവൂർ അശ്വതി ഭവനത്തിൽ ദേവികയെയാണ് (14) ബുധനാഴ്ച രാവിലെ കലവൂർ ബർണാഡ് ജങ്ഷനിൽ കാറിടിച്ചത്. ട്യൂഷൻ ക്ലാസിലേക്ക് പോകുംവഴി രാവിലെ ഏഴ് മണിക്കാണ് അപകടമുണ്ടായത്. സൈക്കിളുമായി റോഡ് മുറിച്ച് കടക്കുന്നതിനിടെ ആലപ്പുഴ ഭാഗത്തുനിന്ന് വന്ന കാറിടിക്കുകയായിരുന്നു. തലക്ക് ഗുരുതര പരിക്കേറ്റ ദേവികയെ ആദ്യം സമീപമുള്ള സ്വകാര്യ ആശുപത്രിയിലും പിന്നീട് ജനറൽ ആശുപത്രിയിലും പ്രവേശിപ്പിച്ചെങ്കിലും തുടർ ചികിത്സക്ക് എറണാകുളത്തെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. പൂങ്കാവ് മേരി ഇമാക്യുലേക്ക് സ്കൂളിലെ പത്താംക്ലാസ് വിദ്യാർഥിയാണ് ദേവിക. ലോക മുലയൂട്ടൽ വാരം ആചരിച്ചു ചാരുംമൂട്: ഭരണിക്കാവ് ബ്ലോക്ക് ഐ.സി.ഡി.എസ് ഓഫിസിെൻറ നേതൃത്വത്തിൽ ലോക മുലയൂട്ടൽ വാരാചരണ പരിപാടി നടത്തി. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് രജനി ജയദേവ് ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡൻറ് എം.കെ. വിമലൻ അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൻ ഗീത മധു, ബ്ലോക്ക് ശിശുവികസന ഒാഫിസർ കെ. ലളിത, സൂപ്പർവൈസർമാരായ വി.എസ്. ദിവ്യ, മേരിലത, രഞ്ജു രാധാകൃഷ്ണൻ, എച്ച്. ഷാജിദ, എസ്. ശ്രീകല, കല, ജി. പ്രീത തുടങ്ങിയവർ സംസാരിച്ചു. ബ്ലോക്ക് പഞ്ചായത്ത് പരിധിയിലുള്ള ഗ്രാമപഞ്ചായത്തുകളിൽനിന്ന് തെരഞ്ഞെടുക്കപ്പെട്ട കുഞ്ഞുങ്ങളെയും അമ്മമാരെയും ചടങ്ങിൽ അനുമോദിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.