സ്കോളർഷിപ്​ വിതരണവും ക്ലാസ് മുറികളുടെ ഉദ്ഘാടനവും

ചാരുംമൂട്: താമരക്കുളം ചത്തിയറ ഗവ. എൽ.പി സ്കൂളിൽ മന്ത്രി ജി. സുധാകരൻ ഏർപ്പെടുത്തിയ സ്കോളർഷിപ്പുകളുടെ വിതരണവും പുതിയ ക്ലാസ് മുറികളുടെ ഉദ്ഘാടനവും നടന്നു. കുട്ടികളുടെ വർധനയെ തുടർന്ന് ആർ. രാജേഷ് എം.എൽ.എയുടെ പ്രാദേശിക വികസന ഫണ്ടിൽനിന്ന് 12 ലക്ഷം രൂപ ചെലവഴിച്ചാണ് പുതിയ രണ്ട് ക്ലാസ് മുറികൾ നിർമിച്ചത്. സ്കൂളിലെ ഒന്നുമുതൽ നാലുവരെ ക്ലാസുകളിലെ കുട്ടികളുടെ പഠന മികവിനാണ് പൂർവവിദ്യാർഥികൂടിയായ മന്ത്രി ജി. സുധാകരൻ സ്കോളർഷിപ് ഏർപ്പെടുത്തിയത്. 20 കുട്ടികൾക്ക് 300 രൂപ മുതൽ 1000 രൂപ വരെ എല്ലാ വർഷവും സ്കോളർഷിപ്പായി ലഭിക്കും. സ്കോളർഷിപ് വിതരണവും ക്ലാസ് മുറികളുടെ ഉദ്ഘാടനവും മന്ത്രി ജി. സുധാകരൻ നിർവഹിച്ചു. ആർ. രാജേഷ് എം.എൽ.എ അധ്യക്ഷത വഹിച്ചു. പൂർവ വിദ്യാർഥികളെ മന്ത്രി അനുമോദിച്ചു. ഭരണിക്കാവ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് രജനി ജയദേവ് മുഖ്യപ്രഭാഷണം നടത്തി. ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് വി. ഗീത, ജില്ല പഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൻ കെ. സുമ, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡൻറ് എം.കെ. വിമലൻ, എ.എ. സലീം, ശാന്ത ശശാങ്കൻ, എൻ. അജയൻപിള്ള, എൻ. സായിദാബീവി, കെ.എ. രുഗ്മിണിയമ്മ, കെ.എൻ. ഗോപാലകൃഷ്ണൻ, ജി. വേണു, കെ. രാജൻ പിള്ള, പി. രാജൻ, പി.എസ്. പ്രസാദ്, എൻ. ഗോപിനാഥൻപിള്ള, ജി. വാസവൻ, ഹെഡ്മിസ്ട്രസ് വി. ബിന്ദു, എസ്.എം.സി ചെയർമാൻ കെ. അനിൽകുമാർ, പഞ്ചായത്ത് സെക്രട്ടറി എം. ഷാജഹാൻ, എസ്. ജമാൽ തുടങ്ങിയവർ സംസാരിച്ചു. പ്രോത്സാഹനങ്ങൾ കുട്ടികൾക്ക് പ്രചോദനമാകും ഹരിപ്പാട്: വിജയങ്ങൾ നേടുന്ന കുട്ടികളെ പ്രോത്സാഹിപ്പിക്കുന്നത് അവർക്ക് പ്രചോദനമാകുമെന്നും അതുവഴി കൂടുതൽ ഉയരങ്ങളിലേക്ക് എത്തിപ്പെടുമെന്നും നഗരസഭ ചെയർപേഴ്സൻ വിജയമ്മ പുന്നൂർമഠം. കഴിഞ്ഞ അധ്യയന വർഷം പാഠ്യരംഗത്ത് മികവുതെളിയിച്ച പ്രതിഭകളെ അനുമോദിക്കാൻ മണ്ണാറശ്ശാല യു.പി സ്‌കൂളിൽ നടന്ന എൻഡോവ്മ​െൻറ് വിതരണം ഉദ്ഘാടനം ചെയ്യുകയായിരുന്നു അവർ. പി.ടി.എ പ്രസിഡൻറ് പ്രേം ജി. കൃഷ്ണ അധ്യക്ഷത വഹിച്ചു. കൗൺസിലർ ആർ. രതീഷ് മുഖ്യപ്രഭാഷണം നടത്തി. മാതൃസംഗമം പ്രസിഡൻറ് വി.ബി. ശൈലജ, പി.ടി.എ അംഗം അനൂപ്കുമാർ, അധ്യാപകൻ എൻ. ജയദേവൻ, ഷിജി എന്നിവർ സംസാരിച്ചു. പ്രഥമാധ്യാപകൻ എസ്. നാഗദാസ് സ്വാഗതവും സ്റ്റാഫ് സെക്രട്ടറി കെ. കവിത നന്ദിയും പറഞ്ഞു. തുടർന്ന് നടന്ന പി.ടി.എ വാർഷിക പൊതുയോഗത്തിൽ പ്രേം ജി. കൃഷ്ണ പ്രസിഡൻറായും അനൂപ്കുമാർ വൈസ് പ്രസിഡൻറായുമുള്ള പി.ടി.എ കമ്മിറ്റിയും വി.ബി. ശൈലജ പ്രസിഡൻറായും റാണി വേണു വൈസ് പ്രസിഡൻറായുമുള്ള മാതൃസംഗമം കമ്മിറ്റിയും തെരഞ്ഞെടുക്കപ്പെട്ടു. എസ്. ഗോവിന്ദക്കുറുപ്പ് അനുസ്മരണം മാവേലിക്കര: ആദ്യകാല കമ്യൂണിസ്റ്റ് നേതാവ് എസ്. ഗോവിന്ദക്കുറുപ്പി​െൻറ 16ാമത് അനുസ്മരണ സമ്മേളനം സി.പി.എം സംസ്ഥാന കമ്മിറ്റി അംഗം സി.എസ്. സുജാത ഉദ്ഘാടനം ചെയ്തു. ഏരിയ കമ്മിറ്റി അംഗം സി. സുധാകരക്കുറുപ്പ് അധ്യക്ഷത വഹിച്ചു. കൊല്ലം ജില്ല സെക്രേട്ടറിയറ്റ് അംഗം ഡോ. പി.കെ. ഗോപൻ മുഖ്യപ്രഭാഷണം നടത്തി. കെ. രാഘവൻ, ജി. ഹരിശങ്കർ, കെ. മധുസൂദനൻ, മുരളി തഴക്കര, കോശി അലക്സ്, ലീല അഭിലാഷ്, ജി. അജയകുമാർ, ആർ. ഹരിദാസൻ നായർ, കെ. ശ്രീപ്രകാശ്, ചെട്ടികുളങ്ങര പഞ്ചായത്ത് പ്രസിഡൻറ് സി. കൃഷ്ണമ്മ എന്നിവർ സംസാരിച്ചു. ചെട്ടികുളങ്ങര തെക്ക് ലോക്കൽ സെക്രട്ടറി എസ്. സുനിൽ കുമാർ സ്വാഗതം പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.