കുട്ടനാട്ടിൽ ശുചീകരണം കോൺഗ്രസ് ഏറ്റെടുക്കും -എം. ലിജു

ആലപ്പുഴ: പ്രളയ ദുരിതത്തിൽ അകപ്പെട്ട കുട്ടനാട്ടിൽ ശുചീകരണ പ്രവർത്തനങ്ങൾക്കായി ജില്ലയിലെ എല്ലാ ബ്ലോക്ക് കമ്മിറ്റികളിൽനിന്നും സന്നദ്ധ പ്രവർത്തകരെ രംഗത്തിറക്കുമെന്ന് ഡി.സി.സി പ്രസിഡൻറ് എം. ലിജു. കുട്ടനാട് സന്ദർശിക്കാത്ത മുഖ്യമന്ത്രിയുടെ നടപടിയിൽ യോഗം പ്രതിഷേധിച്ചു. കുട്ടനാട്ടിൽ കുടിവെള്ള വിതരണം പൂർണമായി നടപ്പാക്കാൻ കഴിഞ്ഞിട്ടില്ല. പ്രാഥമിക മരുന്നുകളും മറ്റ് ശുചീകരണ സാധനങ്ങളും ലഭ്യമാക്കാൻ നടപടി സ്വീകരിക്കണം ശൗചാലയങ്ങൾ പുനർനിർമിക്കാൻ അടിയന്തര സഹായം 25,000 രൂപ നൽകണം. വീടുകളുടെ അറ്റകുറ്റപ്പണിക്കായി 50,000 രൂപ അടിയന്തര സഹായം നൽകണമെന്നും ലിജു ആവശ്യപ്പെട്ടു. ഓണത്തിന് മുമ്പ് മുഴുവൻ ക്ഷേമ പെൻഷനുകളും നൽകണം. കരകൃഷി നശിച്ചവർക്ക് 50,000 രൂപ നഷ്‌ടപരിഹാരം നൽകണം. യോഗത്തിൽ എം. ലിജു അധ്യക്ഷത വഹിച്ചു. എം.എൻ. ചന്ദ്രപ്രകാശ്, അലക്സ് മാത്യു, ടി. സുബ്രഹ്മണ്യ ദാസ്, ജി. സഞ്ജീവ്‌ ഭട്ട്, ജോസഫ് ചെക്കോടൻ, കെ. ഗോപകുമാർ, പി.ടി. സ്‌കറിയ, പ്രമോദ് ചന്ദ്രൻ, പോളി തോമസ്, ജോർജ് മാത്യു പഞ്ഞിമരം, ബാബു കുറുപ്പശ്ശേരി, മാത്തുക്കുട്ടി ഈപ്പൻ, റ്റിജിൻ ജോസഫ്, മനോജ് ശേഖരൻ, സജി കുര്യാക്കോസ് തുടങ്ങിയവർ സംസാരിച്ചു. തീരദേശത്തിനൊരു സഹായ ഹസ്തം അമ്പലപ്പുഴ: കടലേറ്റം ബാധിച്ച് നിരാലംബരായ തീരജനതക്ക് ഒരു കൈ സഹായവുമായി നീർക്കുന്നം എസ്.ഡി.വി ഗവ. യു.പി സ്കൂളിലെ കുട്ടികൾ രംഗത്ത്. കടലാക്രമണം മൂലം ക്യാമ്പുകളിൽ കഴിയുന്ന 24 കുട്ടികൾ ഈ സ്കൂളിൽ തന്നെയുണ്ട്. ഇവർക്ക് അരി, ധാന്യങ്ങൾ, പലവ്യഞ്ജനങ്ങൾ, സോപ്പ്, പേസ്റ്റ് ഉൾെപ്പടെ ഒരുമാസത്തേക്കള്ള സാധനങ്ങൾ വിതരണം ചെയ്തു. കൂടാതെ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവർത്തിക്കുന്ന ദുരിതാശ്വാസ ക്യാമ്പിൽ 400 കിലോയോളം സാധനങ്ങൾ വിതരണം ചെയ്തു. വില്ലേജ് ഓഫിസർ പ്രകാശൻ സാധനങ്ങൾ ഹെഡ്മാസ്റ്റർ എസ്. മധുകുമാറിൽനിന്ന് ഏറ്റുവാങ്ങി. സ്കൂളിൽ നടന്ന ചടങ്ങിൽ എസ്.എം.സി ചെയർമാൻ ഐ. ഷെഫീക്ക് അധ്യക്ഷത വഹിച്ചു. പ്രജിത്ത് കാരിക്കൽ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡൻറ് അഫ്സത്ത്, യു.എം. കബീർ, ഷീജ എം. നൗഷാദ്, സി. ഷാജി, കുഞ്ഞുമോൻ, അനിത, തേജാലക്ഷ്മി എന്നിവർ സംസാരിച്ചു. എച്ച്.എം എസ്. മധുകുമാർ സ്വാഗതവും എസ്. സുരേഷ് കുമാർ നന്ദിയും പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.