ദുരിതത്തി​െൻറയും കായിക കരുത്തി​െൻറയും നേർക്കാഴ്ചയായി തുഴത്താളം

ആലപ്പുഴ: അമ്പതുവർഷത്തിനുശേഷം നടക്കാവുന്ന ദുരന്തം മുൻകൂട്ടി കണ്ട് ഇപ്പോഴേ പ്രതിരോധത്തിന് ആസൂത്രണം കുറിക്കണമെന്നും ഇതിനായി ഭരണാധികാരികൾ ശാസ്ത്രജ്ഞരുമായി നിരന്തരം സംവദിക്കണമെന്നും പി.സി. ജോർജ് എം.എൽ.എ. 66ാമത് നെഹ്‌റു ട്രോഫി വള്ളംകളിയുടെ ഭാഗമായി ആലപ്പുഴ പ്രസ് ക്ലബ് പ്രചാരണസമിതിയുടെ സഹകരണത്തോടെ ലളിതകല അക്കാദമി ആർട്ട് ഗാലറിയിൽ തുടങ്ങിയ 'തുഴത്താളം 2018' ചിത്രപ്രദർശനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ദുരന്തമായാലും മറ്റെന്തായാലും ഏറ്റവും കൃത്യതയോടെ സത്യം ജനങ്ങളിലേക്കെത്തിക്കുന്നത് ഫോട്ടോഗ്രാഫർമാരാണ്. വരുംകാലത്തേക്കുള്ള ഇന്നി​െൻറ ഓർമപ്പെടുത്തലാണ് ഓരോ ചിത്രവുമെന്നും അദ്ദേഹം പറഞ്ഞു. പ്രസ്‌ക്ലബ് പ്രസിഡൻറ് വി.എസ്. ഉമേഷ് അധ്യക്ഷത വഹിച്ചു. ജില്ല ഇൻഫർമേഷൻ ഓഫിസർ ചന്ദ്രഹാസൻ വടുതല മുഖ്യാതിഥിയായിരുന്നു. പ്രസ്‌ക്ലബ് സെക്രട്ടറി ജി.ഹരികൃഷ്ണൻ സ്വാഗതവും ജോയൻറ് സെക്രട്ടറി അനിൽ പല്ലന നന്ദിയും പറഞ്ഞു. മാധ്യമപ്രവർത്തകർ, പ്രചാരണസമിതിയംഗങ്ങൾ തുടങ്ങിയവർ പങ്കെടുത്തു. കുട്ടനാട്ടിലെ വെള്ളപ്പൊക്കക്കെടുതികളുടെയും വള്ളംകളിയുടെ മാസ്മരിക നിമിഷങ്ങളുടെയും നേർക്കാഴ്ചയാണ് തുഴത്താളം. ഒരു ഭാഗത്ത് ലോകത്തിലെ തന്നെ അപൂർവമായ ജലമാമാങ്കത്തി​െൻറ സുന്ദര നിമിഷങ്ങളും മറുഭാഗത്ത് അപ്പർ കുട്ടനാടുൾെപ്പടെയുള്ള പ്രദേശങ്ങളിലുണ്ടായ മഹാമാരി വിതച്ച ദുരിതക്കാഴ്ചയും കാണികൾക്കായി പങ്കുവയ്ക്കുകയാണിവിടെ. 11വരെ നിത്യവും രാവിലെ 10 മുതൽ വൈകീട്ട് ആറരവരെയാണ് ഗാലറി പ്രവർത്തന സമയം.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.