ബിഷപ്പിനെതിരായ പരാതി: ഇടപെടാനില്ലെന്ന്​ കണ്ണന്താനം

കൊച്ചി: ജലന്ധർ ബിഷപ്പിനെതിരായ പീഡന പരാതിയുമായി ബന്ധപ്പെട്ട കാര്യങ്ങളിൽ ഇടപെടാനില്ലെന്ന് കേന്ദ്രമന്ത്രി അൽഫോൻസ് കണ്ണന്താനം. പരാതിയെക്കുറിച്ച് പൊലീസ് അന്വേഷിച്ചുവരികയാണ്. ഇൗ ഘട്ടത്തിൽ വിഷയത്തിൽ ഇടപെടുന്നത് ശരിയല്ലെന്ന് മഴക്കെടുതികൾ നേരിട്ട ചെല്ലാനം പ്രദേശം സന്ദർശിക്കാെനത്തിയ കേന്ദ്രമന്ത്രി വാർത്തലേഖകരോട് പറഞ്ഞു. കർദിനാൾ മാർ ജോർജ് ആലഞ്ചേരി, അതിരൂപത അപ്പോസ്തലിക് അഡ്മിനിസ്ട്രേറ്റർ മാർ ജേക്കബ് മനന്തോടത്ത് എന്നിവരുമായി കണ്ണന്താനം ചർച്ച നടത്തി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.