കൊച്ചി: കേരള കത്തോലിക്ക മെത്രാൻ സമിതി തിയോളജിക്കൽ കമീഷൻ സംഘടിപ്പിക്കുന്ന ഏകദിന ദൈവശാസ്ത്ര സമ്മേളനം സീറോ മലബാർ സഭ ആസ്ഥാനമായ മൗണ്ട് സെൻറ് തോമസിൽ ഏഴിന് നടക്കും. കെ.സി.ബി.സി പ്രസിഡൻറ് ആർച് ബിഷപ് എം. സൂസ പാക്യം ഉദ്ഘാടനം ചെയ്യും. കത്തോലിക്ക സഭയിലെ മെത്രാന്മാരും തെരഞ്ഞെടുക്കപ്പെട്ട ദൈവശാസ്ത്രപണ്ഡിതരും പ്രധാന സെമിനാരികളിലെ റെക്ടർമാരും ദൈവശാസ്ത്ര പ്രഫസർമാരും കെ.സി.ബി.സിയുടെ വിവിധ കമീഷൻ സെക്രട്ടറിമാരും യുവജനപ്രതിനിധികളും പങ്കെടുക്കും. വൈകീട്ട് അഞ്ചിന് കെ.സി.ബി.സി സമ്മേളനം നടക്കും. അടിയന്തരപ്രാധാന്യം അർഹിക്കുന്ന വിഷയങ്ങൾ ചർച്ച ചെയ്യും. എട്ടുമുതൽ 11 വരെ മെത്രാന്മാരുടെ വാർഷിക ധ്യാനം ഫാ. ഡാനിയേൽ പൂവണ്ണത്തിൽ ധ്യാനം നയിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.