കടലിലേക്ക് വലിച്ചെറിഞ്ഞ മാലിന്യം കരയിൽ ദുരിതം തീർക്കുന്നു

ആറാട്ടുപുഴ: . ആറാട്ടുപുഴ, തൃക്കുന്നപ്പുഴ പഞ്ചായത്തുകളുടെ തീരങ്ങളാണ് മാലിന്യം നിറഞ്ഞത്. കടലിലെ മാലിന്യനിക്ഷേപത്തി​െൻറ വ്യാപ്തി ബോധ്യപ്പെടുത്തുന്നതാണ് ഇപ്പോൾ തീരത്തി​െൻറ അവസ്ഥ. കടൽക്ഷോഭ വേളയിൽ തിരകൾ തീരത്തേക്ക് അടിച്ചുകയറ്റുന്നത് വെള്ളവും മണലും മാത്രമല്ല, മാലിന്യം കൂടിയാണ്. കടൽക്ഷോഭത്തിൽ അടിച്ചുകയറിയ വെള്ളം ഏതാണ്ട് പൂർണമായി മണ്ണിലേക്ക് താഴ്ന്നെങ്കിലും മാലിന്യങ്ങൾ തീരത്ത് അവശേഷിക്കുകയാണ്. മാലിന്യം നിറച്ച പ്ലാസ്റ്റിക് ചാക്കുകളും കുപ്പികളും സഞ്ചികളുമാണ് തീരത്ത് നിരന്നത്. പ്രദേശവാസികളും മറ്റുള്ളവരും കടലിലേക്കാണ് മാലിന്യം തള്ളിയിരുന്നത്. വീടുകളിലേതുകൂടാതെ നാട്ടിലെയും മറ്റും അറവുമാലിന്യം അടക്കം തള്ളുന്നത് കടലിലേക്കാണ്. ഒാഡിറ്റോറിയങ്ങളിൽനിന്ന് പുറന്തള്ളുന്നവ വേറെ. ആറാട്ടുപുഴ ബസ്സ്റ്റാൻഡ് ഭാഗത്താണ് മാലിന്യം ഏറെ. കാർത്തിക ജങ്ഷൻ, മേലെടുത്തുകാട്, പത്തിശ്ശേരിൽ, പതിയാങ്കര തുടങ്ങിയ സ്ഥലങ്ങളിലും മാലിന്യം ദുരിതം തീർക്കുന്നു. കടലിൽ തള്ളുന്ന മാലിന്യം കടൽഭിത്തിക്ക് ഉള്ളിൽ കിടക്കുന്നതിനാൽ ആരുടെയും ശ്രദ്ധയിൽപെടില്ല. കടൽക്ഷോഭസമയങ്ങളിൽ മാത്രമാണ് തിരയോടൊപ്പം മാലിന്യം പുറത്തേക്ക് വരുന്നത്. മാലിന്യത്തി​െൻറ ചെറിയൊരു ശതമാനം മാതമാണിത്. ഏറെ മാലിന്യങ്ങൾ കടലിൽ താഴ്ന്നുപോകുന്നു. കടൽകൊണ്ട് ഉപജീവനം കഴിക്കുന്നവർപോലും കടൽ മലിനമാകുന്നതി​െൻറ ദുരന്തത്തിൽ വേണ്ടത്ര ബോധവാന്മാരല്ല. പലയിടത്തും മാലിന്യം നിക്ഷേപിക്കുന്നതിന് അവർ കൂട്ടുനിൽക്കുന്നു. കടൽ പുറന്തള്ളിയ മാലിന്യങ്ങൾ ആരും നീക്കാറില്ല. ഇത് കാറ്റിൽ പറന്ന് പലയിടങ്ങളിൽ വ്യാപിക്കും. വല്ലപ്പോഴും ബോധവത്കരണ പരിപാടികളിൽ നടപടി ഒതുങ്ങുകയാണ്. മത്സ്യത്തൊഴിലാളികളെ ഇതി​െൻറ ഗൗരവം ബോധ്യപ്പെടുത്തുകയാണ് മാലിന്യനിക്ഷേപം തടയാൻ ഫലപ്രദമായ മാർഗം. തീരത്തുനിന്ന് വൻതോതിൽ നടന്നുവന്ന മണലെടുപ്പ് തീരവാസികളുടെ ജാഗ്രത വന്നതോടെ വലിയ തോതിൽ കുറഞ്ഞത് ഇതിന് തെളിവാണ്. തീരത്തെ കരയോഗങ്ങളുടെയും സന്നദ്ധ സംഘടനകളുടെയും സേവനം ഇതിന് പ്രയോജനപ്പെടുത്താം. മാലിന്യം കടലിൽ തള്ളുന്നില്ലെന്ന് പഞ്ചായത്തുകളും ആരോഗ്യവകുപ്പും ഉറപ്പ് വരുത്തണമെന്നാണ് പരിസ്ഥിതി പ്രവർത്തകരുടെ ആവശ്യം.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.