പീഡനക്കേസ്​ പ്രതി ആശുപത്രിയില്‍ മരിച്ചു

കാക്കനാട്: പീഡനക്കേസില്‍ റിമാന്‍ഡിലായ പ്രതികളിലൊരാള്‍ ആശുപത്രിയില്‍ മരിച്ചു. കോലഞ്ചേരിക്കുസമീപം വാടകക്ക് താമസിക്കുന്ന കന്യാകുമാരി സ്വദേശി ബൈജുവാണ് (38) കളമശ്ശേരി മെഡിക്കല്‍ കോളജാശുപത്രിയില്‍ മരിച്ചത്. കാക്കനാട് ജില്ല ജയിലില്‍ റിമാന്‍ഡില്‍ കഴിഞ്ഞിരുന്ന പ്രതിക്ക് കടുത്ത വിറയല്‍ അനുഭവപ്പെട്ടതിനെത്തുടര്‍ന്ന് കഴിഞ്ഞ രണ്ടിനാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ശനിയാഴ്ച രാവിലെ 11ഒാടെ മരിച്ചു. മൃതദേഹം മോര്‍ച്ചറിയിലേക്ക് മാറ്റി. ഞായറാഴ്ച ഇന്‍ക്വസ്റ്റ് പൂര്‍ത്തിയാക്കി പോസ്റ്റ്മോര്‍ട്ടം നടത്തി ബന്ധുക്കള്‍ക്ക് വിട്ടുകൊടുക്കുമെന്ന് ജയില്‍ അധികൃതര്‍ അറിയിച്ചു. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ കഴിഞ്ഞ 31നാണ് മറ്റൊരു പ്രതിക്കൊപ്പം ഇയാളെ അറസ്റ്റ് ചെയ്തത്. കടുത്ത മദ്യാസക്തിയുള്ള പ്രതി റിമാന്‍ഡില്‍ കഴിയവേ പലപ്പോഴും അക്രമാസക്തനായിരുന്നു. വിറയല്‍ അനുഭവപ്പെട്ട പ്രതിയെ ജയില്‍ഡോക്ടര്‍ പരിശോധിച്ച ശേഷമാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചതെന്ന് അധികൃതര്‍ പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.