കൊച്ചി: വായ്പ കുടിശ്ശികയുടെ പേരിൽ ഇടപ്പള്ളി പത്തടിപ്പാലത്ത് പ്രീത ഷാജിയുടെ കിടപ്പാടം ജപ്തി ചെയ്യുന്നതിനെതിരെ നടന്ന സമരത്തിെൻറ പേരിൽ അറസ്റ്റിലായ അഞ്ച് പ്രതികൾക്ക് ഹൈകോടതി ജാമ്യം അനുവദിച്ചു. തമ്മനം സ്വദേശി മാനുവൽ, പുതുവൈപ്പ് സ്വദേശി വി.സി. ജെന്നി, ഇടുക്കി സ്വദേശി പ്രകാശ്, മൂവാറ്റുപുഴ സ്വദേശി വിജീഷ്, നെടുമുടി സ്വദേശി ജയേഷ് എന്നിവർക്കാണ് ഉപാധികളോടെ ജാമ്യം നൽകിയത്. സുഹൃത്തിന് രണ്ടു ലക്ഷം രൂപ വായ്പയെടുക്കാൻ ജാമ്യംനിന്ന പ്രീത ഷാജിയുടെ കിടപ്പാടം ജപ്തി ചെയ്യാനുള്ള നടപടികൾക്കെതിരെ സമരത്തിൽ പെങ്കടുെത്തന്ന് അറസ്റ്റിലായവരാണ് ഹരജിക്കാർ. ഒഴിപ്പിക്കാനെത്തിയ അധികൃതരെ തടഞ്ഞുള്ള പ്രതിഷേധ സമരത്തിനിടെ ചിലർ ആത്മഹത്യ ഭീഷണി മുഴക്കിയിരുന്നു. ഇതിെൻറ പേരിൽ ആത്മഹത്യ പ്രേരണക്കുറ്റവും അഗ്നിശമന സേനയുടെ വാട്ടർ പൈപ്പ് തകർത്തെന്ന പേരിൽ പൊതുമുതൽ നശിപ്പിക്കൽ കുറ്റവും പെട്രോൾ കൈവശം വെച്ചതിനു സ്േഫാടക വസ്തു നിരോധന നിയമ പ്രകാരമുള്ള കുറ്റവും ചുമത്തിയായിരുന്നു അറസ്റ്റ്. കേസിെൻറ ആവശ്യത്തിനല്ലാതെ ആറു മാസത്തേക്ക് കളമശ്ശേരി പൊലീസ് സ്റ്റേഷൻ പരിധിയിൽ പ്രവേശിക്കരുതെന്ന ഉപാധിയോടെയാണ് ജാമ്യം അനുവദിച്ചത്. ഒാരോ ലക്ഷം രൂപയുടെ വീതം സ്വന്തവും തുല്യതുകക്ക് മറ്റു രണ്ടു പേരുടെ ബോണ്ടും നൽകണം. പൊതുമുതൽ നശീകരണവും കേസിൽ ഉൾപ്പെടുത്തിയിട്ടുള്ളതിനാൽ 10,000 രൂപ കെട്ടിവെക്കണമെന്നും നിർദേശിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.