തീർഥാടക​െൻറ വിസയിൽ ഫോ​േട്ടായും പേരും മാറി; മിനിറ്റുകൾക്കകം പ്രശ്​നം പരിഹരിച്ച്​ ഉദ്യോഗസ്ഥർ

നെടുമ്പാശ്ശേരി: ഹജ്ജ് വിസയിൽ ഫോേട്ടായും പേരും തെറ്റിയ തീർഥാടക​െൻറ പ്രശ്നം മിനിറ്റുകൾക്കകം പരിഹരിച്ച് ഉദ്യോഗസ്ഥർ. ചടുലനീക്കത്തിനൊടുവിൽ നിശ്ചയിച്ച വിമാനത്തിൽതന്നെ തീർഥാടകന് യാത്രതിരിക്കാനായതോടെ ആശ്വാസത്തി​െൻറ നെടുവീർപ്പ്. തലശ്ശേരി മമ്പുറം സ്വദേശി പോറ്റിപാറയിൽ ഖാദർകുഞ്ഞ് വിമാനത്താവളത്തിൽ എത്തിയപ്പോഴാണ് സൗദി എംബസിയിൽനിന്ന് അനുവദിച്ച വിസയിൽ ഫോട്ടോയും പേരും മാറിയത് അറിയുന്നത്. വ്യാഴാഴ്ച വൈകീട്ട് 4.25നായിരുന്നു വിമാനം. ശാരീരിക ബുദ്ധിമുട്ടുകൾമൂലം വീൽചെയറിലായതിനാൽ അവസാന ബസിലാണ് ക്യാമ്പിൽനിന്ന് വിമാനത്താവളത്തിലെത്തിയത്. പ്രശ്നം ശ്രദ്ധയിൽപെടുേമ്പാൾ വിമാനം പുറപ്പെടാൻ ഒരുമണിക്കൂർ മാത്രം. ഭൂരിഭാഗം തീർഥാടകരുടെയും രേഖകളുടെ പരിശോധന എമിഗ്രേഷൻ വിഭാഗം പൂർത്തിയാക്കിയിരുന്നു. ഇദ്ദേഹത്തി​െൻറ രേഖകൾ പരിശോധനക്കെടുത്തപ്പോഴാണ് പിശക് ശ്രദ്ധയിൽപെട്ടത്. ഹജ്ജ് സെൽ ഓഫിസർ ഡിവൈ.എസ്.പി എസ്. നജീബ്, അസി. സെൽ ഓഫിസർ ഡി.എഫ്.ഒ എ.പി. ഇംതിയാസ് എന്നിവർ ഉടൻ ഹജ്ജ് ക്യാമ്പിലേക്ക് അടിയന്തര സന്ദേശം കൈമാറി. കേന്ദ്ര ഹജ്ജ് കമ്മിറ്റി സൂപ്രണ്ട് ഷേഖ് മുഹമ്മദ് ഗൗസ് ഹുസൈൻ വിമാനത്താവളത്തിൽ പാഞ്ഞെത്തി. തെറ്റായി അടിച്ചുവന്ന വിസ മൊബൈലിൽ സ്കാൻ ചെയ്ത് മുംബൈ ഓഫിസിലേക്ക് ഇ-മെയിൽ അയച്ചു. മിനിറ്റുകൾക്കകം രേഖകൾ പരിശോധിച്ച് ശരിയായ വിസ തിരികെയെത്തി. ടെർമിനൽ മൂന്നിലെ സിയാലി​െൻറ പ്രിൻററിൽനിന്ന് ഇതി​െൻറ പകർപ്പ് എടുത്തതോടെയാണ് 25 മിനിറ്റിനകം പ്രശ്നത്തിന് പരിഹാരമായത്. ഒരുമിനിറ്റ് പോലും താമസിക്കാതെ വിമാനം പുറപ്പെട്ടു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.