ദുരിതാശ്വാസ ക്യാമ്പുകൾ റവന്യൂ മന്ത്രി സന്ദർശിച്ചു

ആലപ്പുഴ: ജില്ലയിലെ ദുരിതാശ്വാസ പ്രവർത്തനങ്ങൾ റവന്യൂ മന്ത്രി ഇ. ചന്ദ്രശേഖരൻ വിലയിരുത്തി. രാവിലെ കലക്ടറേറ്റിൽ എത്തിയ അദ്ദേഹം തുടർന്ന് പള്ളാത്തുരുത്തി, ഗാന്ധി ജെട്ടി, കൈനകരി, തോട്ടുകടവ് എന്നിവിടങ്ങളിലെ ദുരിതാശ്വാസ ക്യാമ്പുകൾ സന്ദർശിച്ചു. കലക്ടർ എസ്. സുഹാസ് ജില്ലയിൽ നടന്നുവരുന്ന ദുരിതാശ്വാസ പ്രവർത്തനങ്ങൾ വിശദീകരിച്ചു. വെള്ളം ഇറങ്ങുന്നതോടെ വീടുകൾക്ക് കൂടുതൽ നാശം ഉണ്ടാകാൻ സാധ്യതയുണ്ടെന്ന മുന്നറിയിപ്പിനെ തുടർന്ന് പൂർണമായി വീട് തകർന്നതി​െൻറയും വെള്ളക്കെട്ട് ഉള്ളതിനാൽ നാശോന്മുഖമായതി​െൻറയും പട്ടിക പ്രത്യേകം തയാറാക്കണമെന്ന് മന്ത്രി കൈനകരി വില്ലേജ് ഓഫിസർക്ക് നിർദേശം നൽകി. മന്ത്രി റവന്യൂ ഉദ്യോഗസ്ഥരുമായി വെള്ളപ്പൊക്ക ദുരിതാശ്വാസ പ്രവർത്തനങ്ങൾ ചർച്ചചെയ്തു. കുട്ടനാട്; അടിയന്തര മന്ത്രിസഭ യോഗം വിളിക്കണം -അനൂപ് ജേക്കബ് കുട്ടനാട്: കുട്ടനാടിനുവേണ്ടി പ്രത്യേക പാക്കേജ് പ്രഖ്യാപിക്കാന്‍ അടിയന്തര മന്ത്രിസഭ യോഗം വിളിച്ചുകൂട്ടണമെന്ന് കേരള കോണ്‍ഗ്രസ് (ജേക്കബ്) നേതാവ് അനൂപ് ജേക്കബ് എം.എല്‍.എ പറഞ്ഞു. കുട്ടനാട്ടിലെ വെള്ളപ്പൊക്ക ദുരിതബാധിത പ്രദേശങ്ങളില്‍ സന്ദര്‍ശനം നടത്തുകയായിരുന്നു അദ്ദേഹം. പൂര്‍ണമായി വീട് തകര്‍ന്നവര്‍ക്ക് പുതിയവീടും ഭാഗികമായി തകര്‍ന്നവര്‍ക്ക് നഷ്ടപരിഹാരവും നല്‍കണം. കുട്ടനാട്ടിലെ മുഴുവന്‍ കര്‍ഷകരുടെയും കാര്‍ഷിക കടങ്ങള്‍ എഴുതി ത്തള്ളണം. മടവീഴ്ചയെ അതിജീവിച്ച് കൃഷിതുടരുന്ന പാടശേഖരങ്ങളുടെ സാമ്പത്തിക ബാധ്യത സര്‍ക്കാര്‍ ഏറ്റെടുക്കണമെന്നും കുട്ടനാട് മിനി പാക്കേജ് പദ്ധതി നടപ്പാക്കാന്‍ കേന്ദ്രസര്‍ക്കാര്‍ നടപടിയെടുക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. പാര്‍ട്ടി സംസ്ഥാന ട്രഷറര്‍ ബാബു വലിയവീടന്‍, കെ.പി.സി.സി നിര്‍വാഹക സമിതി അംഗം അലക്‌സ് മാത്യു, യൂത്ത്ഫ്രണ്ട് മുന്‍ സംസ്ഥാന പ്രസിഡൻറ് തങ്കച്ചന്‍ വാഴച്ചിറ, കേരള കോണ്‍ഗ്രസ് ജേക്കബ് ഉന്നതാധികാര സമിതി അംഗം ജിജോ കാപ്പന്‍, ജോഷി കൊല്ലാറ, ജോജി കരിക്കംപള്ളി, മത്തായിച്ചന്‍ കാഞ്ഞിരക്കല്‍, ആേൻറാച്ചന്‍ കോയിപ്പള്ളി എന്നിവരും ഒപ്പമുണ്ടായിരുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.