അരൂർ: നിയന്ത്രണംവിട്ട കാർ ഇടിച്ചുകയറി കട പൂർണമായും തകർന്നു. എരമല്ലൂർ കൊച്ചുവെളി കവലയിൽ കഴിഞ്ഞദിവസം അർധരാത്രിയോടെയായിരുന്നു അപകടം. എരമല്ലൂർ നെടുങ്ങാട്ട് തോമസിെൻറ സൈക്കിൾ വർക്ക്ഷോപ്പും സി ക്ലാസ് കടയും ഉൾപ്പെട്ട കെട്ടിടമാണ് തകർന്നത്. അറ്റകുറ്റപ്പണി ചെയ്തുെവച്ചിരുന്ന സൈക്കിളുകളും സ്റ്റേഷനറി സാധനങ്ങളും നശിച്ചു. കാറിലുണ്ടായിരുന്ന രണ്ടുപേർ പരിക്കേൽക്കാതെ രക്ഷപ്പെട്ടു. കടയുടെ മേൽക്കൂരയും ഭിത്തികളും തകർന്നു. 75,000 രൂപയുടെ നഷ്ടം സംഭവിച്ചതായി കടയുടമ തോമസ് പറഞ്ഞു. ബിന്ദു തിരോധാനം: സെബാസ്റ്റ്യനെ കസ്റ്റഡിയിൽ ആവശ്യപ്പെട്ട് ഹരജി ചേർത്തല: ബിന്ദു പദ്മനാഭെൻറ പേരിെല വസ്തു തട്ടിയെടുത്ത കേസിലെ ഒന്നാംപ്രതി സെബാസ്റ്റ്യനെ അനധികൃത പണമിടപാട് കേസിൽ കസ്റ്റഡിയിൽ ആവശ്യപ്പെട്ട് പൊലീസ് വ്യാഴാഴ്ച കോടതിയിൽ അപേക്ഷ നൽകി. സെബാസ്റ്റ്യന്‍ ജയിലിൽനിന്ന് ഇറങ്ങുന്നത് തടയുകയാണ് പൊലീസ് നീക്കത്തിന് പിന്നിലെന്നാണ് സൂചന. വ്യാജ മുക്ത്യാർ ഉൾപ്പെടെ മൂന്ന് കേസിൽ ജാമ്യം കിട്ടിയ സെബാസ്റ്റ്യെൻറ പൊലീസ് കസ്റ്റഡി അപേക്ഷയും പ്രതിയുടെ ജാമ്യാപേക്ഷയും വെള്ളിയാഴ്ച ചേർത്തല കോടതി പരിഗണിക്കും. അനധികൃത പണമിടപാട് കേസിൽ കോടതി ജാമ്യം നല്‍കിയാലേ സെബാസ്റ്റ്യന് പുറത്തിറങ്ങാൻ കഴിയൂ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.