കുട്ടനാട്: കുപ്രസിദ്ധ തട്ടിപ്പുവീരൻ നീരേറ്റുപുറം കൃഷ്ണവിലാസം ജയപ്രകാശ് പൊലീസ് പിടിയിൽ. സ്ഥലം വാങ്ങിത്തരാമെന്ന് പറഞ്ഞ് ചക്കുളം കുതിരച്ചാൽ കൃഷ്ണകുമാറിെൻറ കൈയിൽനിന്ന് അഞ്ച് ലക്ഷം രൂപ തട്ടിയെടുത്ത കേസിൽ ഒളിവിലായിരുന്നു. ഇയാൾ തിരുവല്ല ഭാഗത്ത് ഒളിവിൽ കഴിയുന്നെന്ന രഹസ്യവിവരത്തെ തുടർന്ന് എസ്.ഐ കെ.ജി. രതീഷിെൻറ നേതൃത്വത്തിെല പൊലീസ് സംഘം സ്ഥലം കണ്ടെത്തി സമീപത്ത് തമ്പടിച്ചു. സംശയം തോന്നിയ ജയപ്രകാശ് കാറിൽ രക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും പൊലീസ് സാഹസികമായി പിടികൂടുകയായിരുന്നു. ജോലി വാഗ്ദാനം നൽകി നെടുമുടി, വള്ളികുന്നം, തൃക്കൊടിത്താനം, ചങ്ങനാശ്ശേരി, തിരുവല്ല, മല്ലപ്പള്ളി എന്നിവിടങ്ങളിൽനിന്ന് ലക്ഷങ്ങൾ തട്ടിയതുൾപ്പെടെ അമ്പതോളം കേസിൽ പ്രതിയാണ്. വർഷങ്ങളായി പല പേരിലും വേഷത്തിലും പൊലീസിനെ കബളിപ്പിച്ച് ഒളിവിൽ കഴിയുകയായിരുന്നു. സീനിയർ സി.പി.ഒമാരായ പ്രേംജിത്ത്, ഷൈലേഷ് കുമാർ, സിജിറാം എന്നിവരും പിടികൂടിയ സംഘത്തിൽ ഉണ്ടായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.